Sunday December 11, 2016
Latest Updates

ദുല്‍കര്‍ സല്‍മാന്‍ തിരക്കിലാണ്

ദുല്‍കര്‍ സല്‍മാന്‍ തിരക്കിലാണ്

പുത്തന്‍ താരോദയമായി മലയാളി മനസുകളില്‍ ഇടം നേടിയ ദുല്‍കര്‍ സല്‍മാന്‍ ഇപ്പോള്‍ തിരക്കിലാണ്. ഇതിനിടയിലും തന്റെ പുതിയ പടത്തിന് ഡേയ്റ്റ് നല്‍കിയിരിക്കുകയാണ് ദുല്‍ക്കര്‍.

മെഗാ സ്റ്റാര്‍ മമ്മുട്ടിയുടെ മകന്‍ എന്ന പേരിലാണ് മുന്പ് മലയാളികളുടെ ‘ഫൈസി’ അറിയപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ കഴിവ് തെളിയിച്ച നായകനായി മാറിയിരിക്കുന്നു ദുല്‍ക്കര്‍.

ദുല്‍ക്കര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന രണ്ടു പടങ്ങളാണ് ‘സലാല മൊബൈല്‍സ് , ‘പട്ടം പോലെ’ എന്നിവ . ‘സലാല മോബൈല്‍സില്‍’ നസ്രിയ നസിമും ‘പട്ടം പോലെ’യില്‍ മാളവിക മോഹനും ആണ് നായികമാര്‍. പേരിടാത്ത മറ്റൊരു ചിത്രത്തില്‍ ദുല്‍ക്കറിന്റെ നായികയാവുന്നത് ബോളിവുഡ് നായിക സഞ്ചന ഗര്‍ലാണി ആണ്.

മോഹന്‍ലാലിന്റെ ‘കാസനോവ’യിലും മമ്മുട്ടിയുടെ ‘കിംഗ് ആന്‍ഡ് കമ്മീഷണര്‍’ എന്നാ ചിത്രത്തിലും സഞ്ജന ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടായിരുന്നു. പുതിയ ചിത്രം സഞ്ജനയക്ക് മലയാളത്തില്‍ ഒരു ഇടം നേടിക്കൊടുക്കും എന്ന വിശ്വാസത്തിലാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.

ദുല്‍ക്കരിന്റെ ‘നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി’ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ‘സെക്കന്റ് ഷോ’എന്ന ആദ്യ ചിത്രത്തില്‍ ഗൌതമി നായരായിരുന്നു ദുല്‍ക്കറിന്റെ നായിക. ആദ്യ പടം മുതല്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്ഥത കൊണ്ടും കഥാമൂല്യം കൊണ്ടും അഭിനയിച്ച പടങ്ങളെല്ലാം സുപ്പര്‍ ഹിറ്റുകളായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ദുല്‍ക്കര്‍.

Scroll To Top