Sunday December 04, 2016
Latest Updates

ദുരന്ത സ്മാരകമായ ടൈറ്റാനിക്കിലെ മെനു കാര്‍ഡുകള്‍ ലേലം ചെയ്യുന്നു

ദുരന്ത സ്മാരകമായ ടൈറ്റാനിക്കിലെ മെനു കാര്‍ഡുകള്‍ ലേലം ചെയ്യുന്നു

ചരിത്രത്തിലെ ദുരന്ത സ്മരണയായ ടൈറ്റാനിക്ക് കപ്പലിലെ മെനു കാര്‍ഡ് ലേലത്തിന്. കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചു തകരുന്നതിന് മൂന്ന് ദിവസം മുമ്പത്തെ  1912 ഏപ്രില്‍ 11 ലെ മെനു കാര്‍ഡാണ് ലേലത്തിന് വച്ചിരിക്കുന്നത്. 135,000 ഡോളര്‍ തുകയ്ക്ക് കാര്‍ഡ് ലേലം പോകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കപ്പലിലെ രണ്ടാം ക്‌ളാസ് റെസ്‌റ്റോറന്റിലെ മെനു കാര്‍ഡാണ് ലേലം ചെയ്യുന്നത്.

അന്നേ ദിവസത്തെ പ്രഭാത ഭക്ഷണത്തിനു മെനുവാണ് ഇത്. സെക്കന്‍ഡ് ക്‌ളാസ് റെസ്‌റ്റോറന്റിലെ രണ്ടു മെനു കാര്‍ഡുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. കേടുപാട് കൂടാതെ തിരികെ ലഭിച്ച രണ്ട് കാര്‍ഡുകളില്‍ ഒന്നാണ് ലേലം ചെയ്യുന്നത്. രണ്ടാം ക്ലാസില്‍ യാത്ര ചെയ്ത ഒട്ടുമിക്ക യാത്രക്കാരും ദുരന്തത്തില്‍ മരിച്ചിരുന്നു. ലൈഫ് ബോട്ടുകളില്‍ രക്ഷപെട്ടവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. ഒന്നാം ക്‌ളാസ് റെസ്‌റ്റോറന്റിലെ ഇരുപതോളം കാര്‍ഡുകള്‍ ഇപ്പോഴും കേടുകൂടാതെ സംരക്ഷിച്ചിട്ടുണ്ട്.
2
ഒന്നാം ക്‌ളാസ് യാത്രക്കാര്‍ക്കാണ് ആദ്യം രക്ഷപെടാന്‍ അവസരം ലഭിച്ചത്. അതുകൊണ്ട് തന്നെ ഫാസ്റ്റ് ക്‌ളാസ് ക്യാബിനുകളിലെ ഒട്ടുമിക്ക വസ്തുക്കളും കേടുപാട് കൂടാതെ തിരികെ എടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍ 26 ന് ബ്രിട്ടനിലെ വില്‍റ്റ്‌ഷെയറില്‍ വച്ചാണ് ലേലം നടക്കുന്നത്. ഹെന്‍ട്രി ആള്‍റിഡ്ജ് ആന്‍ഡ് സണ്‍ എന്ന ഒക്ഷന്‍ ഹൗസാണ് ലേലം സംഘടിപ്പിച്ചിരിക്കുന്നത്.

Scroll To Top