Friday December 09, 2016
Latest Updates

ദുബായിലെ കാത്തിരിപ്പ് ഇനി വേണ്ട ,എമിറേറ്റ്‌സ് ഡബ്ലിന്‍ ദുബായ് റൂട്ടില്‍ പുതിയ സര്‍വീസ് ആരംഭിച്ചു 

ദുബായിലെ കാത്തിരിപ്പ് ഇനി വേണ്ട ,എമിറേറ്റ്‌സ് ഡബ്ലിന്‍ ദുബായ് റൂട്ടില്‍ പുതിയ സര്‍വീസ് ആരംഭിച്ചു 

ഡബ്ലിന്‍: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഡബ്ലിന്‍ ദുബായ് റൂട്ടിലെ കപ്പാസിറ്റി വര്‍ദ്ധിപ്പിച്ചു. ബോയിംഗ് 777 വിമാനങ്ങളാകും ഇനി ഡബ്ലിന്‍ ദുബായ് റൂട്ടില്‍ സര്‍വീസ് നടത്തുക. ഇതോടെ പ്രതിമാസം ഇരു ദിശയിലേക്കും 22,000 യാത്രക്കാരെ വീതം കൊണ്ട് പോകാനും തിരികെ എത്തിക്കാനും എമിറേറ്റ്‌സിന് സാധിക്കും. 

ഡബ്ലിന്‍ ദുബായ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഓരോ ഫ്‌ലൈറ്റിന്റെയും കാര്‍ഗോ കപ്പാസിറ്റിയും 25 ശതമാനം വര്‍ദ്ധിപ്പിച്ചു. കാര്‍ഗോ കപ്പാസിറ്റിയില്‍ വര്‍ദ്ധന വരുത്തിയതോടെ അടുത്ത ഒരു വര്‍ഷത്തികം 20,000 ടണ്‍ ചരക്ക് നീക്കം സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൌകര്യപ്രദമായി ഡബ്ലിന്‍ ദുബായ് റൂട്ടിലെ സമയക്രമവും പുനക്രമീകരിച്ചിട്ടുണ്ട്. 

പുതിയ ഫ്‌ലൈറ്റ് രാത്രി 10.20 ന് ഡബ്ലിനില്‍ നിന്നും പുറപ്പെട്ട് രാവിലെ 8.50 ന് ദുബായിലെത്തും. തിരിച്ച് ഉച്ചകഴിഞ്ഞു 4 മണിയ്ക്ക് ദുബായില്‍ നിന്നുള്ള ഡബ്ലിന്‍ വിമാനം രാത്രി 8.50 ന് ഡബ്ലിനില്‍ എത്തും.

കൊച്ചിയില്‍ നിന്നും ദുബായില്‍ എത്തി ദീര്‍ഘസമയം ഡബ്ലിന്‍ കണക്ഷന് കാത്തിരിക്കേണ്ട അവസ്ഥ പുതിയ ഫ്‌ലൈറ്റ് ആരംഭിച്ചതോടെ ഒഴിവാകും.കൊച്ചിയില്‍ നിന്നും രാവിലെ 04.45 നും ,09.40 നുമുളള ദുബായി വിമാനങ്ങള്‍ക്കും ഡബ്ലിന്‍ കണക്ഷന്‍ ഫ്‌ലൈറ്റാവും 4 മണിയ്ക്കുള്ള ഡബ്ലിന്‍ വിമാനം.

ഡബ്ലിനില്‍ നിന്നും രാത്രി 10.20 ന്റെ ഫ്‌ലൈറ്റ് 0 8.50 ന് ദുബായില്‍ എത്തിയാലും കൊച്ചിയിലേയ്ക്കുള്ള കണക്ഷന്‍ 12 മണിക്കൂറിന് ശേഷമേയുള്ളൂ.അതേ സമയം ഡബ്ലിനില്‍ നിന്നും ഉച്ചയ്ക്ക് 1.05 ന് പുറപ്പെടുന്ന നിലവിലുള്ള വിമാനം രാവിലെ 08.55 നാണ് കൊച്ചിയില്‍ എത്തും..

സര്‍വീസുകളുടെ എണ്ണം കൂട്ടിയെങ്കിലും വിമാനകൂലിയില്‍ എമിറേറ്റ്‌സ് കുറവൊന്നും വരുത്തിയിട്ടില്ല.

Scroll To Top