Thursday December 08, 2016
Latest Updates

ദുഃഖം നിഴലിട്ട ന്യൂ പോര്‍ട്ട് ,ഷൈസിന്റെ ഭവനത്തിലേക്ക് മലയാളികളുടെ പ്രവാഹം

ദുഃഖം നിഴലിട്ട ന്യൂ പോര്‍ട്ട് ,ഷൈസിന്റെ ഭവനത്തിലേക്ക് മലയാളികളുടെ പ്രവാഹം

ലിമറിക്ക് : ന്യൂ പോര്‍ട്ടില്‍ നിര്യാതനായ ഷൈസ് ജോസഫ് വല്ലനാട്ടിന്റെ നിര്യാണവാര്‍ത്തയറിഞ്ഞ് നൂറുകണക്കിന് മലയാളികള്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ എത്തി ഇപ്പോഴും അനുശോചനം അറിയിച്ചു കൊണ്ടിരിക്കുകയാണ്.ലീമറിക്കിലെയും നീനയിലെയും മലയാളികള്‍ സ്വന്തം കുടുംബത്തിലെ ഒരംഗത്തിന്റെ വേര്‍പ്പാടിലെന്ന പോലെ ദു:ഖിതരാണ്.
ഇന്നലെ രാവിലെ 9 മണിയ്ക്ക് ലിമറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ എത്തിയവര്‍ക്ക് മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി കഴിഞ്ഞ ദിവസം പരേതന്റെ വസതിയിലെത്തി പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

മൃതദേഹം ഇന്നലെ  ഉച്ചയ്ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടം ചെയ്തു.നാളെ (ചൊവ്വാഴ്ച്ച )പരേതന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനുള്ള അവസരം ഒരുക്കാനുള്ളതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.

പ്രവിത്താനത്തിനടുത്ത് ഉള്ളനാട്ട്, പണിത് കൊണ്ടിരിക്കുന്ന പുതിയ വീട് ഷൈസിന്റെ സ്വപ്നമായിരുന്നു.അതിലേയ്ക്ക് ഇനി നാഥനില്ലാതെ പ്രവേശിക്കേണ്ടി വരുന്ന സങ്കടത്തിലാണ് ഷൈസിന്റെ ഭാര്യ ലീനയും ,മകന്‍ കെവിനും.ഇനിയും പണി പൂര്‍ത്തിയായിട്ടില്ലാത്ത വീട് പണി എത്രയും വേഗം പണി തീര്‍ക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയിലാണ് വിധി ഈ ചെറുപ്പക്കാരനെ തട്ടിയെടുത്തത്.

ഇനി അത് സ്വര്‍ഗ്ഗനാട്ടില്‍ ,താതന്‍ തീര്‍ത്ത വീട്ടില്‍ നിന്ന് അദ്ദേഹം അത് കാണുമായിരിക്കും.ഷൈസിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കൂടിയാണ് ,ലീമറിക്കിലെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടിയും ഒരു കരുതല്‍ ഫണ്ട് സമാഹരിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.സമൂഹത്തിന് വേണ്ടി എന്നും പ്രവര്‍ത്തിച്ച ഷൈസിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ദൗത്യം അയര്‍ലണ്ടിലെ മലയാളികള്‍ക്കുണ്ട് താനും.

Scroll To Top