Monday December 05, 2016
Latest Updates

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍

ചെറിയ തുക കൂട്ടിവച്ച് വലിയ നിക്ഷേപമായി മാറുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. ദീര്‍ഘകാല അടിസ്ഥാനത്തില്‍ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് എസ്‌ഐപി. നിലവില്‍ ഓഹരിവിപണിയില്‍ നിന്ന് നേട്ടം കൊയ്യാനുള്ള ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് എസ്‌ഐപി.

എസ്‌ഐപിയില്‍ നിക്ഷേപിക്കുന്ന തുക പലിശയും കൂട്ടുപലിശയുമായി വലിയൊരു സംഖ്യയായി വര്‍ദ്ധിക്കും എന്നതാണ് ഈ നിക്ഷേപത്തിന്റെ പ്രത്യേകത. മുതലും പലിശയും കിടന്നു ആദായത്തില്‍ നിന്ന് വീണ്ടും ആദായം നേടാന്‍ നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണിതു. ചെറിയ തുക മുതല്‍ നിക്ഷേപിച്ച് തുടങ്ങാവുന്നതാണ്.

അതുകൊണ്ട് തന്നെ ചെറുകിട നിക്ഷേപകര്‍ക്കും പണം നിക്ഷേപിക്കാന്‍ സാധിക്കുന്ന നിക്ഷേപ പദ്ധതിയാണ് എസ്‌ഐപി. ലാഭം നേടിത്തരുന്ന മ്യൂച്ചല്‍ ഫണ്ടുകള്‍ ഒരു ഫണ്ട് മാനേജരുടെ സഹായത്തോടെ കണ്ടെത്തി പണം നിക്ഷേപിച്ചു തുടങ്ങാം. റിട്ടയര്‍മെന്റിനുള്ള തുക, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍, സ്ഥലം വാങ്ങുക വീട് വാങ്ങുക തുടങ്ങിയ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായും എസ്‌ഐപി ഉപകാരപ്രദമാണ്.

Scroll To Top