Thursday December 08, 2016
Latest Updates

ദിവാനോയും,നിനാ റെബിയും,സാന്റോ സെന്നും കേരള ഹൗസ് ആള്‍ അയര്‍ലണ്ട് ചെസ് ചാമ്പ്യന്മാര്‍ 

ദിവാനോയും,നിനാ റെബിയും,സാന്റോ സെന്നും കേരള ഹൗസ് ആള്‍ അയര്‍ലണ്ട് ചെസ് ചാമ്പ്യന്മാര്‍ 

ഡബ്ലിന്‍:കേരള ഹൗസ് ലൂക്കനില്‍ സംഘടിപ്പിച്ച ഓള്‍ അയര്‍ലണ്ട് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍16 വിഭാഗത്തില്‍ ദിവാനോ ജോസ് (ആഷ് ബോണ്‍,കൌണ്ടി മീത്ത്),അണ്ടര്‍ 12 വിഭാഗത്തില്‍ നിനാ റെബി (കില്‍ക്കനി,കൗണ്ടി കില്‍ക്കനി )അണ്ടര്‍ 8 വിഭാഗത്തില്‍ സാന്റോ സെന്‍ (ആഡംസ് ടൌണ്‍ ,കൌണ്ടി സൗത്ത് ഡബ്ലിന്‍ )എന്നിവര്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി’

അണ്ടര്‍ 16 വിഭാഗത്തില്‍ എല്‍ദോസ് അലിയ(ബ്രേ ,കൗണ്ടി വിക്ലോ),നോബിന്‍ റെബി (കൗണ്ടി കില്‍ക്കനി) അണ്ടര്‍ 12 വിഭാഗത്തില്‍ ഗോഡ് ലീ രാജു (ബാള്‍സ് ബ്രിഡ്ജ്/ ഡബ്ലിന്‍)അലന്‍ ജോസ് (ഫിംഗ്ലസ്, ഡബ്ലിന്‍) അണ്ടര്‍ 8 വിഭാഗത്തില്‍ നിവേദ് ബിനു ഡാനിയേല്‍ (ലൂക്കന്‍,സൗത്ത് ഡബ്ലിന്‍)മെര്‍വിന്‍ മാത്യു(ലൂക്കന്‍,സൗത്ത് ഡബ്ലിന്‍)എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.

കേരള ഹൗസ് ആസ്ഥാനമായ ബാലിയോവന്‍ കമ്മ്യൂണിറ്റി സെന്റ്ററില്‍ നടന്ന ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന്റെ വിവിധ കൌണ്ടികളില്‍ നിന്നായി എത്തിയ അന്‍പതോളം ചെസ് താരങ്ങള്‍ പങ്കെടുത്തു.ഡബ്ലിന്‍,കില്‍ക്കനി എന്നിവിടങ്ങളില്‍ നിന്നാണ് യഥാക്രമം ഏറ്റവും കൂടുതല്‍ പേര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.പ്രമുഖ ചെസ് ട്രെയിനര്‍ ജയദേവ് വള്ളോത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കി.

che 09che 08che fullche 4che7

Scroll To Top