Tuesday December 06, 2016
Latest Updates

ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നര ലക്ഷം യൂറോ വേണം :അയര്‍ലണ്ടിലെ സിക്ക് സമൂഹം സഹായം തേടുന്നു

ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നര ലക്ഷം യൂറോ വേണം :അയര്‍ലണ്ടിലെ സിക്ക് സമൂഹം സഹായം തേടുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഏക സിക്ക് ആരാധനാലയമായ ഡബ്ലിനിലെ ഗുരുദ്വാര ഗുരുനാനാക്ക് ഡര്‍ബാര്‍ ,അവകാശ തര്‍ക്കത്തെതുടര്‍ന്ന് പ്രതിസന്ധിയിലേയ്ക്ക് .ആയിരത്തിലധികം വരുന്ന അയര്‍ലണ്ടിലെ സിക്കുകാര്‍ തങ്ങളുടെ ആരാധനാലയം നില നിര്‍ത്താനുള്ള ഭഗീരഥപ്രയതനത്തിലാണിപ്പോള്‍ .

ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നര ലക്ഷ യൂറോ കൂടി കണ്ടെത്തിയില്ലെങ്കില്‍ ഗുരുദ്വാര കൈവിട്ടു പോയേക്കാവുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്ന് അയര്‍ലണ്ടിലെ സിക്കുകാര്‍ പറയുന്നു.കുടുംബങ്ങളുടെ എണ്ണം പൊതുവെ കുറവായതിനാല്‍ സമുദായാംഗങ്ങളുടെ ഇടയില്‍ നിന്നും ഈ വന്‍ തുക കണ്ടെത്താന്‍ പ്രയാസമാണ്.

1987 ലാണ് ബാള്‍സ് ബ്രിഡ്ജില്‍ ഗുരുദ്വരയ്ക്ക് കെട്ടിടം വാങ്ങിയത്.ആര്‍ ഡി എസിന് സമീപമുള്ള സര്‍പ്പറ്റയിന്‍ റോഡില്‍ പതിനഞ്ച് സെന്റോളം സ്ഥലത്താണ് ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്.ലക്ഷക്കണക്കിന് യൂറോ ഇപ്പോള്‍ വിലവരുന്ന കെട്ടിടം സമുദായത്തിലെ തന്നെ ഒരു വ്യക്തിയുടെ പേരിലാണ് അന്ന് രജിസ്റ്റര്‍ ചെയ്തു വാങ്ങിയത്.അദ്ദേഹത്തിന്റെ മരണശേഷം കുടുംബാംഗങ്ങള്‍ അവകാശ തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്.

നിയമപരമായ അവകാശം ഭാഗികമായി നേടിയതിനെ തുടര്‍ന്ന് നാല് ലക്ഷം യൂറോ കെട്ടിടം രജിസ്റ്റര്‍ ചെയ്തിരുന്നയാളുടെ അനന്തരവകാശികള്‍ക്ക് നല്കണമെന്ന ധാരണയുണ്ടാവുകയായിരുന്നു.ഈ ധാരണയനുസരിച്ചു 4 ലക്ഷം യൂറോയാണ് നല്‍കേണ്ടത്.2.5 ലക്ഷം യൂറോ അയര്‍ലണ്ടിലെ സിക്ക് സമൂഹം ഈ ആവശ്യത്തിനായി പിരിച്ചെടുത്തു കഴിഞ്ഞു.

ബാക്കി തുകയക്കായി പൊതുസമൂഹത്തിന്റെ കൂടി സഹായമഭ്യര്‍ഥിച്ചിരിക്കുകയാണ് ഐറിഷ് സിക്ക് കൗണ്‍സില്‍ .ഏതു വിധേനെയും തങ്ങളുടെ ആരാധനാലയം നിലനിര്‍ത്തുമെന്ന തീരുമാനത്തിലാണവര്‍,

ചെറുതോ വലുതോ ആയ സംഭാവനകള്‍ അയയ്‌ക്കേണ്ട വിലാസം താഴെ ചേര്‍ക്കുന്നു sikh

Scroll To Top