Saturday December 03, 2016
Latest Updates

ദിവസം രണ്ടു മണിക്കൂറെങ്കിലും കുഞ്ഞിനെ കാണണമെന്ന അപേക്ഷയുമായി ഒരു അമ്മ ,കുഞ്ഞിനെ ‘ശരിയാക്കുമെന്ന്’ അച്ഛന്‍

ദിവസം രണ്ടു മണിക്കൂറെങ്കിലും കുഞ്ഞിനെ കാണണമെന്ന അപേക്ഷയുമായി ഒരു അമ്മ ,കുഞ്ഞിനെ ‘ശരിയാക്കുമെന്ന്’ അച്ഛന്‍

ഡബ്ലിന്‍ ;നൊന്തുപെറ്റ കുഞ്ഞു പൈതലിനെ ദിവസം രണ്ടു മണിക്കൂറെങ്കിലും തനിക്കു വിട്ടുതരണമെന്ന ദയനീയ അപേക്ഷയുമായി കോടതിക്ക് മുന്‍പില്‍ ദയ യാചിച്ച ഒരമ്മയുടെ നിലവിളി ഇന്നലെ കോടതിയുടെയും മനസലിയിച്ചു .കുഞ്ഞിന്റെ ഭാവി കണക്കിലെടുത്ത് തിങ്കളാഴ്ച്ച തന്നെ വിധി പ്രസ്താപിക്കുമെന്ന് ഇതേ തുടര്‍ന്ന് ജഡ്ഡ് സീന്‍ റിയാന്‍ കുഞ്ഞിന്റെ അമ്മയുടെ വക്കീലായ മൈക്കല്‍ ഒ’ഹിഗിന്‍സിനെ ജഡ്ജി അറിയിക്കുകയായിരുന്നു

ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഗാര്‍ഡ വീടുവളഞ്ഞു പിടിച്ചെടുത്ത സംഭവത്തില്‍ കുഞ്ഞ് തിങ്കളാഴ്ച്ച വരെ എച്ച്എസ്ഇയുടെ സംരക്ഷണയില്‍ കഴിയും.
കുഞ്ഞിനെ അതിന്റെ അമ്മയുടെ കൂടെ വിടണമെന്ന വാദവും സാക്ഷി വിസ്താരങ്ങലും ഹൈക്കോടതി ജഡ്ജ് സീന്‍ റിയാന്‍ തിങ്കളാഴ്ച്ച പരിഗണിക്കും.

കേസിന്റെ അവസ്ഥ പരിഗണിച്ച് പെട്ടെന്നു തന്നെ തീര്‍പ്പു കല്‍പിക്കും എന്നാണ് കക്ഷികള്‍ ആഗ്രഹിക്കുന്നത്.

കോടതി ചേരുന്ന രണ്ടുമണിക്കൂറുകളെങ്കിലും തന്റെ കുഞ്ഞിനെ കാണാനാകുമെന്ന വിശ്വാസത്തിലാണ് അമ്മ. കുഞ്ഞ് ജനിച്ചിട്ട് ദിവസങ്ങള്‍ ആവുന്നതേ ഉള്ളു. ഒരു ദിവസത്തിനുള്ളില്‍ തന്നെ കുഞ്ഞിനെ എച്ച്എസ്ഇ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇവരുടെ വീടു വളഞ്ഞ ഗാര്‍ഡ കുഞ്ഞിനെയും അമ്മയെയും വീട്ടുതടങ്കലിലാക്കിയതായി അറിയിക്കുകയായിരുന്നു.
വക്കീല്‍ മെയ്‌റഡ് കെരിയുടെ കൂടെയാണ് ഒ’ഹിഗിന്‍സ് ഇവര്‍ക്കുവേണ്ടി വാദിക്കാന്‍ എത്തിയത്. എച്ച്എസ്ഇക്ക് ജില്ലാകോടതിക്ക് എമര്‍ജന്‍സി കെയര്‍ ആപ്ലിക്കേഷന്‍ ന്ല്‍കിയതുവഴിയാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ എച്ച്എസ്ഇയോട് കോടതി ആവശ്യപ്പെട്ടത്. കുഞ്ഞിന്റെ അച്ഛന്റെ ക്രൂരമായ പെരുമാറ്റം കാണിച്ചുകൊണ്ടാണ് എച്ച്എസ്ഇ കോടതിയെ സമീപിച്ചത്.കുഞ്ഞിനെ ‘ശരിയാക്കി ‘കളയുമെന്ന് ഇയാള്‍ പറഞ്ഞിരുന്നത്രേ . ഇതേ തുടര്‍ന്ന് കുഞ്ഞ് ജനിക്കുന്നതിനു മുന്‍പ് തന്നെ ഇത്തരത്തില്‍ എമര്‍ജന്‍സി കെയര്‍ നടപടികള്‍ ഉണ്‍ാവുമെന്ന് എച്ച്എസ്ഇ കുഞ്ഞിന്റെ അമ്മയ്ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നതായി എച്ച്എസ്ഇക്കുവേണ്ടി സാക്ഷി പറഞ്ഞു.
എച്ച്എസ്ഇയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഗാര്‍ഡ വീടുവളഞ്ഞ് അമ്മയെയും കുഞ്ഞിനെയും കസ്റ്റഡിയില്‍ എടുത്തതെന്ന് ഇവരുടെ വക്കീല്‍ ഒ’ഹിഗിന്‍സ് കോടതിയെ ധരിപ്പിച്ചിരുന്നു.
അമ്മ കുഞ്ഞിനോടൊപ്പം സുഹൃത്തിന്റെ കാറില്‍ കയറി ഹോസ്പിറ്റലില്‍ നിന്നും പോവുകയായിരുന്നുവെന്ന് എച്ച്എസ്ഇയ്ക്ക് വേണ്ടി വക്കീല്‍ ടോം ഒ’ലെറി പറഞ്ഞു. ഇവരെ പിന്തുടര്‍ന്നാണ് ഗാര്‍ഡ എത്തിയതും വീടുവളഞ്ഞതും.
അമ്മയുടെ കുടുംബവക്കീല്‍ റൊനാന്‍ ഒ’ബ്രിയാന്‍ ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മയില്‍ നിന്നകറ്റിക്കൊണ്ട് കസ്റ്റഡിയില്‍ എടുത്തത് നിയമ വിരുദ്ധമാണെന്ന് വാദിച്ചു.
കുഞ്ഞിനു വേണ്ടി എച്ച്എസ്ഇ ജില്ലാകോടതിയെ സമീപിച്ചപ്പോള്‍ ഗാര്‍ഡ അമ്മയെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും വിലക്കുകയാണുണ്ടായത. എച്ച്എസ്ഇയുടെ നടപടി നിയമവിരുദ്ധമായിരുന്നുവെന്ന് ഒ’ഹിഗിന്‍സ് പറഞ്ഞു.

Scroll To Top