Tuesday December 06, 2016
Latest Updates

ദിയ ലിങ്ക്വിന്‍സ്റ്റാറും ,ശ്രേയാ സുധീറും ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് ടെസ്റ്റ് ഗ്രാന്‍ഡ് ഫിനാലെയില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കും

ദിയ ലിങ്ക്വിന്‍സ്റ്റാറും ,ശ്രേയാ സുധീറും ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് ടെസ്റ്റ് ഗ്രാന്‍ഡ് ഫിനാലെയില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കും

ഡബ്ലിന്‍:പ്രവാസ ലോകത്തെ ഏറ്റവും വലിയ ടെലിവിഷന്‍ ചാനല്‍  മത്സരമായ ‘ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് ടെസ്റ്റ് ഗ്രാന്‍ഡ് ഫിനാലെയില്‍  ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ് എന്നിവയില്‍ അയര്‍ലന്‍ഡില്‍ നിന്നും  ദിയ ലിങ്ക്‌വിന്‍സ്റ്റാറും ജൂനിയര്‍ വിഭാഗം സംഗീത മത്സരത്തില്‍ ശ്രേയാ സുധീറും തിരഞ്ഞെടുക്കപ്പെട്ടു. നാളെ വൈകിട്ട് ലണ്ടനില്‍ നടക്കുന്ന മത്സരങ്ങളില്‍ അവര്‍ പങ്കെടുക്കും.

ശനിയാഴ്ച വൈകിട്ട് 5 മുതല്‍ 10 വരെ ലണ്ടനിലെ വാള്‍തംസ്റ്റോം ഹാളിവെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടത്തപ്പെടുക . പ്രമുഖ നര്‍ത്തകിയും സിനിമാ താരവുമായ ലക്ഷ്മി ഗോപാലസ്വാമി ചടങ്ങില്‍ . വിശിഷ്ടാതിഥിയായിരിക്കും.

സ്വിറ്റ്‌സര്‍ലന്‍ഡ് കേളി കലാമേളയില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയില്‍ ഒന്നാം സമ്മാനം നേടി ഫസ്റ്റ് റണ്ണര്‍ അപ്പ് ആയ ദിയ ലിങ്ക്‌വിന്‍സ്റ്റാര്‍ പിന്നിട് അയര്‍ലന്‍ഡ് കാ ടാലന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ കലാതിലകം, മൈന്‍ഡ് അയര്‍ലന്‍ഡ് വിന്നര്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്‍ട്.

യൂറോപ്പിലാകമാനം ശ്രദ്ധേയയാക്കഴിഞ്ഞ ശ്രേയാ സുധീര്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കേളി കലാമേള, അയര്‍ലന്‍ഡ് കാ ടാലന്റ് തുടങ്ങി നിരവധി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ കൊച്ചുമിടുക്കിയാണ്.

ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടര്‍ സദാനന്ദന്‍ ശ്രീകുമാര്‍ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തും.

Scroll To Top