Monday December 05, 2016
Latest Updates

ദിഗ്വിജയ്-അമൃത റായി സ്വകാര്യ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും പോലീസ് നിര്‍ദ്ദേശം

ദിഗ്വിജയ്-അമൃത റായി സ്വകാര്യ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും പോലീസ് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗും ടെലിവിഷന്‍ അവതാരക അമൃത റായിയും തമ്മിലുള്ള പ്രണയബന്ധം പരസ്യമായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഇവരുടെ സ്വകാര്യ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് പോലീസ് നിര്‍ദ്ദേശം. അമൃത റായിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഈ നിര്‍ദ്ദേശം നല്കിയത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കാണ് പോലീസ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

തന്റെ ജിമെയില്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൌണ്ടുകള്‍ ഹാക്കുചെയ്തു സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തി എടുത്തതായി അമൃത റായി പരാതി നല്കിയിരുന്നു. തുടര്‍ന്ന് ഐ ടി ആക്ട് പ്രകാരം പോലീസ് െ്രെകം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗും അമൃത റായിയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നതിനെതുടര്‍ന്ന് ഇരുവരും തങ്ങളുടെ പ്രണയ ബന്ധം പരസ്യമായി സമ്മതിച്ചിരുന്നു. ഉടന്‍ വിവാഹിതരാകുമെന്നും ഇരുവരും ട്വിറ്ററില്‍ സ്ഥിരീകരിച്ചു.

അതേസമയം ദിഗ്വിജയ് സിംഗിന്റെ പ്രണയ ബന്ധത്തിനെതിരെ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. മകളുടെ പ്രായമുള്ള യുവതിയെ സിംഗ് പ്രണയിക്കുന്നതില്‍ ആര്‍ക്കും ഒന്നും പറയാനില്ലേ എന്ന് ദിഗ്വിജയ് സിംഗിന്റെ സഹോദരന്റെ ഭാര്യ റുബീന സിംഗ് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു റുബീനയുടെയും പ്രതികരണം.

Scroll To Top