Sunday December 04, 2016
Latest Updates

ദാരിദ്ര്യവും പകര്‍ച്ച വ്യാധിയും ചികിത്സിക്കാന്‍ വ്യാജ ഡോക്ടര്‍മാരും; വയനാടിന്റെ ആരോഗ്യം വെന്റിലേറ്ററില്‍

ദാരിദ്ര്യവും പകര്‍ച്ച വ്യാധിയും ചികിത്സിക്കാന്‍ വ്യാജ ഡോക്ടര്‍മാരും; വയനാടിന്റെ ആരോഗ്യം വെന്റിലേറ്ററില്‍

കല്‍പ്പറ്റ: ആദ്യമേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്നു പറഞ്ഞതു പോലെയാണ് മലയോര മേഖലയായ വയനാടിന്റെ ആരോഗ്യ മേഖല. ദാരിദ്ര്യവും പകര്‍ച്ച വ്യാധികളും അനുസ്യൂതം വ്യാപരിക്കുന്ന ആദിവാസികളടക്കമുള്ളവര്‍ താമസിക്കുന്ന ഈ മേഖലയില്‍ സര്‍ക്കാരാശുപത്രികളില്‍ വിലസുന്നത് വ്യാജ ഡോക്ടര്‍മാര്‍. മലയാളത്തിലെ സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത്.
രണ്ട് താലൂക്കാശുപത്രികളും ഒമ്പത് സി എച് സി കളും ഇരുപത്തി രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമുള്ള ജില്ലയില്‍ ഭൂരിപക്ഷം ഡോക്ടര്‍മാരും രാവിലെ വന്ന് ഒപ്പിട്ട് മടങ്ങുന്നവരാണ്. പല തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുന്നു. ഈ അവസരം മുതലെടുത്താണ് വ്യജന്മാര്‍ വിലസുന്നത്. പത്താംക്ലാസ് വിദ്യാഭ്യാസമുള്ളവരും ഹോമിയോപ്പതിയില്‍ ബിരുദമെടുത്തവരുമൊക്കെയാണത്രെ ഇവിടുത്തെ പ്രധാന ഡോക്ടര്‍മാര്‍. ഇത്തരം ചില ഡോക്ടര്‍മാരെ തങ്ങള്‍ സമീപിച്ചെന്നും അവര്‍ ലേബലില്ലാത്ത പല മരുന്നുകളും നല്‍കിയെന്നും ചാനല്‍ പ്രതിനിധികള്‍ പറയുന്നു.
ആരോഗ്യ രംഗം പൊതുവേ മോശമായികൊണ്ടിരിക്കുന്ന കേരളത്തില്‍ ഈ പുതിയ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരിക്കയാണ്

Scroll To Top