Friday December 09, 2016
Latest Updates

ദാനം കൊടുക്കാന്‍ അയര്‍ലണ്ടിനു കാശില്ല; അയര്‍ലണ്ട് രാജ്യാന്തര സഹായം നിര്‍ത്തലാക്കുന്നു

ദാനം കൊടുക്കാന്‍ അയര്‍ലണ്ടിനു കാശില്ല; അയര്‍ലണ്ട് രാജ്യാന്തര സഹായം നിര്‍ത്തലാക്കുന്നു

ഡബ്ലിന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുന്ന രാജ്യാന്തര സഹായം റെക്കോഡ് നിരക്കിലേക്ക് ഉയര്‍ന്നപ്പോള്‍ അയര്‍ലണ്ട് നല്കിവരുന്ന സാമ്പത്തിക സഹായം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും കൂടുതല്‍ ദാനസഹായം നല്കിയിരുന്ന അയര്‍ലണ്ട് സഹായത്തിനായി നീക്കി വെച്ചിട്ടുള്ള തുക വര്‍ഷംതോറും ആനുപാതികമായികുറഞ്ഞു. കഴിഞ്ഞ വര്‍ഷം സാമ്പത്തികസഹായം ഏറ്റവും കുറവ് നടത്തിയ രാജ്യങ്ങളില്‍ ഒന്ന് അയര്‍ലണ്ട് ആയിരുന്നെന്ന് പാരീസിലെ എക്കണോമിക്‌സ്‌കോര്‍പ്പറേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്‍്‌റ് പുറത്ത് വിട്ട കണക്കുകളാണ് വ്യക്തമാക്കുന്നത്. 138.8 ബില്യണ്‍ ഡോളര്‍ മാത്രമാണ് ഈ ഇനത്തില്‍ അയര്‍ലണ്ട് അനുവദിച്ചത്.

ബ്രിട്ടന്‍ സഹായം കുത്തനെയാണ് ഉയര്‍ത്തിയത്. സൈന്യം പിന്തുണയ്ക്കുന്ന ഈജിപ്തിലെ സര്‍ക്കാരിനെ പ്രതിസന്ധി സാഹചര്യത്തില്‍ യുഎഇ സഹായം മൂന്ന് മടങ്ങ് ആയിരുന്നു ഉയര്‍ത്തിയത്. ബജറ്റ് സംബന്ധിയായ സമ്മര്‍ദ്ദങ്ങള്‍
നിലനില്‍ക്കുന്ന സാഹചര്യമാണ് അയര്‍ലന്ടിനെ ഈ രീതിയില്‍ ആക്കി മാറ്റിയിരിക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. വികസന സഹായമായി ഈ വര്‍ഷം അയര്‍ലണ്ട് നല്‍കിയത് 602 ദശലക്ഷം യൂറോയാണ്. കഴിഞ്ഞ വര്‍ഷം ഇത് 622 ദശലക്ഷംയൂറോയും അതിന് മുന്നിലത്തെ വര്‍ഷം 629 ദശലക്ഷം യുറോയുമായിരുന്നു. ഓരോ വര്‍ഷവും ഈ നിരക്ക് കുറയുന്നതിന്‍െ്‌റ സൂചനകളാണ് ഇതില്‍ നിന്നുംവ്യക്തമാകുന്നത്.

അതേ സമയം യുറോപ്യന്‍ മേഖലയില്‍ നിന്നുള്ള മറ്റ് ചില രാജ്യങ്ങള്‍ കൂടി സഹായം കുറച്ച് നല്‍കിയവരുടെ പട്ടികയിലുണ്ട്. ഫ്രാന്‍സ്, ഗ്രീസ്,പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളും ഇതേ പാതയിലാണ്. 28 അംഗങ്ങള്‍ വരുന്ന ഒ ഇസി ഡി യുടെ പട്ടികയില്‍ 17 രാജ്യങ്ങള്‍ സഹായം കൂട്ടിയപ്പോള്‍ 11രാജ്യങ്ങള്‍ വെട്ടിക്കുറച്ചു. ലോകത്തിലെ ഏറ്റവും വലിയ സഹായ ഹസ്തങ്ങളില്‍ ഒന്നായിട്ടും യുഎന്നിന്‍െ്‌റ ആദായപരിധിയായ 0.7 ശതമാനത്തില്‍ പെട്ടത് വെറും അഞ്ചു രാജ്യങ്ങള്‍ മാത്രമാണ്. 27.8 ശതമാനമായി ഒഡിഎ വര്‍ദ്ധിപ്പിച്ച് യുകെ ഈ പരിധിയില്‍ എത്തി. അമേരിക്ക , ജപ്പാന്‍, യുകെ,ജര്‍മ്മനി, ഫ്രാന്‍സ് എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.

Scroll To Top