Saturday December 03, 2016
Latest Updates

ദയാലുവായ ജഡ്ജിയുടെ ഗതി പോയ പോക്കേ !

ദയാലുവായ ജഡ്ജിയുടെ ഗതി പോയ പോക്കേ !

ഡബ്ലിന്‍ :ജഡ്ജി  ‘ദയാലുവാ’യാല്‍ അതൊരു അപകടമാണെന്നാണ് ഐറിഷ് കാര്‍ പറയുന്നു.ദയാലു ആയ ജഡ്ജ് മാര്‍ട്ടിന്‍ നൂളന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് 2000ത്തോളം പേര്‍ ഒപ്പുവച്ച ഓണ്‍ലൈന്‍ പെറ്റീഷ്യന്‍ വിവാദമാകുന്നു. ജഡ്ജ് മാര്‍ട്ടിന്‍ നൂളന്‍ ചില കേസുകളില്‍ കാണിക്കുന്ന അനാസ്ഥ കാണിച്ചാണ് ജഡ്ജ് രാജി വെക്കണമെന്ന് പൊതുജനങ്ങളുടെ ഭാഗത്തുനിന്നും അഭിപ്രായം രൂപപ്പെട്ടത്.
കഴിഞ്ഞ ആഴ്ച്ച ജഡ്ജ് കൈകാര്യം ചെയ്ത കേസില്‍ വിധി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ് ചെയ്തത്. ഒരു മുന്‍ സിവില്‍ സര്‍വന്റിന്റെ കംപ്യൂട്ടറില്‍ കുട്ടികളുടെ 7000ത്തോളം നഗ്‌ന ചിത്രങ്ങള്‍ കണ്ടെത്തിയതായിരുന്നു കേസ്.
ഈ വിധിപ്രഖ്യാപനത്തിലെ അന്യായത്തെക്കുറിച്ച് ഓണ്‍ലൈന്‍ വഴി വളരെ കഠിനമായ രീതിയിലുള്ള വിമര്‍ശനങ്ങള്‍ വരെ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ഈ ഒരു കേസുമാത്രമല്ല സെക്ഷ്വല്‍ കേസുകളില്‍ മിക്കപ്പോഴും ജഡ്ജ് കാണിച്ചിരുന്ന അനാസ്ഥകള്‍ നിമിത്തം ഒരുവര്‍ഷം മുന്‍പുതന്നെ ഓണ്‍ലൈനില്‍ ഒപ്പുശേഖരണം നടന്നുതുടങ്ങിയിരുന്നു.
ഇതിനുമുന്‍പും ജഡ്ജ് ഇത്തരം കേസുകളില്‍ വിധിപറയുന്ന കാര്യത്തില്‍ അനാസ്ഥ പ്രകടമാക്കിയിരുന്നു. മുന്‍പ് തന്റെ അയല്‍ക്കാരിയെ അവരുടെ കുഞ്ഞിന്റെ സമീപത്തുവച്ച് പീഡിപ്പിച്ച ആളെ ശിക്ഷയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് ജഡ്ജ് നൂളന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
18വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയതിന് നാലുവര്‍ഷം ശിക്ഷ ലഭിച്ച ആള്‍ക്ക് 15000 യൂറോ പിഴയടച്ചതിലൂടെ ശിക്ഷ ഒഴിവായ ചരിത്രവും ജഡ്ജ് നൂളന്റെ വിധിപ്രസ്താവനകളില്‍ ഉണ്ടായിരുന്നു.
ലീഗല്‍ പ്രൊഫഷണില്‍ നിന്നു തന്നെയുള്ള പലരും ഓണ്‍ലൈന്‍പെറ്റീഷനെ എതിര്‍ക്കുന്നുണ്ട്. ഒരു ജഡ്ജിനെ സംബന്ധിച്ചിടത്തോളം ഏതൊരു തീരുമാനം കൈക്കൊള്ളുന്നതിനും പൊതുജനങ്ങളുടെ എതിര്‍പ്പിനെ ഭയക്കേണ്ടതില്ലെന്നാണ് ഇത്തരക്കാരുടെ അഭിപ്രായം.
നിയമവ്യവസ്ഥയ്ക്ക് വ്യക്തമായ സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചുനല്‍കിയിട്ടുണ്ടെന്നും നിയമ വ്യവസ്ഥിതികള്‍ നടപ്പിലാക്കുന്ന ജഡ്ജിമാര്‍ക്കും അതു നടപ്പില്‍ വരുത്താനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഇവര്‍ പറയുന്നു.

Scroll To Top