Tuesday December 06, 2016
Latest Updates

ദയനീയം ഈ തകര്‍ച്ച ,പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഒരാളെ പോലും ജയിപ്പിക്കാനായില്ല 

ദയനീയം ഈ തകര്‍ച്ച ,പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഒരാളെ പോലും ജയിപ്പിക്കാനായില്ല 

ന്യൂ ഡല്‍ഹി :കോണ്‍ഗ്രസ് പാര്‍ട്ടി അടിയന്തരാവസ്ഥയ്ക്ക് ശേഷം ഉണ്ടായ തിരഞ്ഞെടുപ്പിനേക്കാള്‍ ദയനീയമായ അവസ്ഥയിലേയ്ക്ക് പോകുന്നതിനുള്ള സൂചനകളാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ മുതല്‍ കണ്ടത്.തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി ബി ജെ പി കേവല ഭൂരിപക്ഷം നേടിയത് അതിവേഗതയിലാണ്.

എക്‌സിറ്റ് പോളുകള്‍ പൂര്‍ണ്ണമായും ശരി വയ്ക്കും നിലയില്‍ മോഡി തരംഗം ആഞ്ഞടിച്ച് ബി ജെ പി ജനാധിപത്യ ഇന്ത്യയുടെ ഭരണ നേതൃത്വംഏറ്റെടുക്കുകയാണ് ഇനി.ആദ്യ തിരഞ്ഞെടുപ്പില്‍ നേടിയ 2 സീറ്റുകളില്‍ നിന്നും ഇന്ത്യയുടെ നേതൃത്വം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള ബഹു ഭൂരിപക്ഷത്തിലേയ്ക്ക്.ഇനി ഏക കക്ഷി ഭരണം. 

ആദ്യ ഘട്ടത്തില്‍ രാഹൂല്‍ ഗാന്ധി പോലും എതിര്‍ സ്ഥാനാര്‍ഥിയെക്കാള്‍ പിന്നിലായിരുന്നു.പിന്നിട് അദ്ദേഹം പക്ഷെ മൂന്ന് ലക്ഷത്തോളം വോട്ടുകളുടെ ലീഡ് നേടി വിജയത്തിലേയ്ക്ക് നീങ്ങി.കോണ്‍ഗ്രസിന്റെ പല പ്രമുഖ സ്ഥാനാര്‍ഥികളും പരാജയത്തിന്റെ കൈപ്പുനീര്‍ കുടിയ്ക്കുകയാണ് 

തിരുവനന്തപുരം മണ്ഡലത്തില്‍ പോലും വന്‍ മുന്നേറ്റമാണ് ബി ജെ പി നടത്തിയത്.എല്‍ ഡി എഫ് ഇവിടെ ചിത്രത്തില്‍ പോലും ഇല്ലായിരുന്നു.സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ബി ജെ പി കരുത്തു കാട്ടിയെന്നതാണ് മറ്റൊരു പ്രത്യേകത.

ബാഗ്പത് മണ്ഡലത്തില്‍ രാഷ്ട്രീയ ലോക്ദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിംഗ് ബി ജെ പി മുന്നേറ്റത്തിനു മുന്‍പില്‍ കടപുഴകി വീണു.

ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് രാജ്യത്തൊട്ടാകെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്.പഞ്ചാബിലും ഹരിയാനയിലും ഒഴികെ മറ്റൊരു സംസ്ഥാനത്തും അവര്‍ക്ക് ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ തവണ മികച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞ ഡല്‍ഹിയില്‍ പോലും ആം ആദ്മിയ്ക്ക് കീഴടങ്ങേണ്ടി വരികയാണ്

Scroll To Top