Tuesday December 06, 2016
Latest Updates

തോമസ്മാഷിനെതിരെ ഉത്തരേന്ത്യന്‍ ലോബിയുടെ ഗൂഡാലോചന : ദ്രോണാചാര്യ വിവാദത്തില്‍ കായിക മന്ത്രി ചര്‍ച്ച നടത്തി

തോമസ്മാഷിനെതിരെ ഉത്തരേന്ത്യന്‍ ലോബിയുടെ ഗൂഡാലോചന : ദ്രോണാചാര്യ വിവാദത്തില്‍ കായിക മന്ത്രി ചര്‍ച്ച നടത്തി

കോട്ടയം :നൂറു കണക്കിന് കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച തോമസ് മാഷിനു കൊടുത്ത ദ്രോണാചാര്യ തിരിച്ചെടുക്കാന്‍ ഉത്തരേന്ത്യന്‍ ലോബി ആരംഭിച്ച നീക്കമാരംഭിച്ചു

ദ്രോണാചാര്യ റദ്ദാക്കുന്നത് സംബന്ധിച്ച് കായികമന്ത്രി ജിതേന്ദ്രസിങ് ശുപാര്‍ശ സമിതിയുമായി ചര്‍ച്ച നടത്തുകയാണ്

മാഷ് പരിശീലിപ്പിച്ചവര്‍ ഇന്ത്യയ്ക്കു നേടിത്തന്ന പുരസ്‌കാരങ്ങള്‍ ചില്ലറയല്ല. അതിനുമപ്പുറം അദ്ദേഹത്തിന്റെ കുട്ടികളില്‍ 713 പേര്‍ വിവിധ സ്ഥാനങ്ങളില്‍ ഉന്നത നിലകളില്‍ ജോലിയിലുമുണ്ട്.

ഉത്തരേന്ത്യന്‍ ലോബി ആഞ്ഞു പിടിച്ചാല്‍ കെ പി തോമസ് മാഷിന്റെ ദ്രോണാചാര്യപട്ടം തെറിപ്പിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നവരാണ് കേരളത്തിലെ കായിക താരങ്ങളില്‍ അധികവും

ദേശീയ തലത്തില്‍ താരങ്ങളെ പരിശീലിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ ഇന്ത്യന്‍ ടീം ചീഫ് കോച്ച് ഗുര്‍ബചന്‍ സിങ് രണ്‍ധാവ കായിക മന്ത്രാലയത്തിനു കത്തെഴുതിയിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു തോമസ് മാഷിന് അവാര്‍ഡ് നല്‍കിയതെന്നായിരുന്നു രണ്‍ധാവ കത്തില്‍ ആരോപിക്കുന്നത്.

സമ്മര്‍ദം ചെലുത്തിയതിന്റെ പേരിലാണ് തോമസ് മാഷിന്റെ പേര് ശുപാശ ചെയ്തതെന്നും ഇതിനുവേണ്ടി അര്‍ഹതപ്പെട്ട പലരെയും അവഗണിക്കുകയും ചെയ്തതായി രണ്‍ധാവ പറയുന്നു. ടോക്യോ ഒളിംപിക്‌സിലെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാം സ്ഥാനത്തെിയ രണ്‍ധാവയുടെ പേരും ഇത്തവണ ദ്രോണാചാര്യ അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നു. അതു കിട്ടാത്തതിന്റെ ചൊരുക്കാണ് തീര്‍ത്തിരിക്കുന്നത്.

വോളിബോളില്‍ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നു വിശേഷിപ്പിക്കാവുന്ന ടോം ജോസഫിനെ ഒന്‍പതു വര്‍ഷമായി അര്‍ജുന പുരസ്‌കാരം നല്കാതെ തഴയുന്ന ഉത്തരേന്ത്യന്‍ ലോബി തന്നെയാണ് ഇപ്പോള്‍ ഇന്ത്യയുടെ തന്നെ അഭിമാനമായ പരിശീലകന്‍ കെ.പി. തോമസ് എന്ന തോമസ് മാഷിനെതിരെയും പാരയുമായി ഇറങ്ങിയിരിക്കുന്നത്.

 

Scroll To Top