Thursday December 08, 2016
Latest Updates

തൊഴില്‍ മേഖലയില്‍ വന്‍മുന്നേറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രി ;40,000 പുതിയ തൊഴിലവസരങ്ങള്‍

തൊഴില്‍ മേഖലയില്‍ വന്‍മുന്നേറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രി ;40,000 പുതിയ തൊഴിലവസരങ്ങള്‍

ഡബ്ലിന്‍ :തൊഴില്‍ മേഖലയില്‍ ഈ വര്‍ഷം വന്‍ മുന്നേറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രി എന്ട കെന്നി .അയര്‍ലണ്ടിലെ തൊഴില്‍ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ ഏറ്റവും മികച്ച വര്‍ഷമാണ് 2014 എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

.അയര്‍ലണ്ടിലെ സാമ്പത്തിക ഭദ്രത മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്തവണ സര്‍ക്കാര്‍ പുറത്തുകൊണ്ടുവന്നിരിക്കുന്ന തൊഴില്‍ പദ്ധതികള്‍.
ഇപ്പോള്‍ നിലവിലുള്ള 30,500റോളം പുതിയ പോസ്റ്റുകള്‍ക്ക് പുറമേ വേറെ 10,000 തൊഴില്‍ സാധ്യതകള്‍ കൂടി 2014ല്‍ തുറന്നിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പുതിയ തൊഴില്‍ പദ്ധതികളുടെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പല മേഖലകളിലായി 10,000ത്തോളം പുതിയ സ്റ്റാഫുകളെക്കൂടി ഈ വര്‍ഷം നിയമിക്കും.
തൊഴിലില്ലായ്മ 2012ലെ 15.1 ശതമാനം എന്നതില്‍ നിന്നും 12.3 ശതമാനമായി താണിരിക്കുകയാണ് .

പുതിയ സ്വയം തൊഴില്‍ സംരംഭകര്‍ക്കായി ഒരോ കൗണ്ടികളിലും 2 മില്ല്യന്‍ യൂറോ വച്ച് സഹായങ്ങള്‍ നല്‍കുക, ബിസിനസ് ആവശ്യങ്ങള്‍ക്കായി കടം നല്‍കി സഹായിക്കുവാന്‍ ബാങ്കുകള്‍ക്ക് ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റിന്റെ സഹായങ്ങള്‍ ലഭ്യമാക്കുക, ഡിസൈനിംഗ്, ക്രാഫ്റ്റ് മേഖലയില്‍ മാത്രമായി 1800റോളം ജോലികള്‍ 2015ന്റെ ഇയര്‍ ഓഫ് ഡിസൈനിന്റെ ഭാഗമായി തയ്യാറാക്കുക തുടങ്ങിയവയൊക്കെയാണ് പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍.

തൊഴിലില്ലായ്മ പൂര്‍ണ്ണമായും രാജ്യത്തു നിന്നും അപ്രത്യക്ഷമാക്കുകയാണ് ലക്ഷ്യമെന്നുള്ളത് പ്രധാനമന്ത്രിയും തുറന്നു പറഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു തന്നെയാണ് മുന്‍ഗണന നല്‍കുന്നതെന്നും അതിനാല്‍ തന്നെ സര്‍ക്കാര്‍ 2014നെ തൊഴില്‍ സാധ്യതകള്‍ക്കുള്ള വര്‍ഷമായി കാണുകയാണെന്നും പ്രധാനമന്ത്രി എന്റ കെന്നി അറിയിച്ചു.

Scroll To Top