Friday December 09, 2016
Latest Updates

തൊഴില്‍ പരിശീലന പദ്ധതി ‘മൊമെന്റ’ത്തിന് തുടക്കമായി

തൊഴില്‍ പരിശീലന പദ്ധതി ‘മൊമെന്റ’ത്തിന് തുടക്കമായി

ഡബ്ലിന്‍: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന തൊഴില്‍ പരിശീലന പദ്ധതി മൊമെന്റത്തിന് തുടക്കമായി. ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനും വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സുല്ലിവനും മന്ത്രി ഡാമിയന്‍ ഇംഗ്ലീഷും ചേര്‍ന്ന് പദ്ധതി ലോഞ്ച് ചെയ്തു. തൊഴില്‍ അന്വേഷകരെ ജോലി കണ്ടു പിടിക്കുന്നതിനും തൊഴില്‍ നേടുന്നതിന് ആവശ്യമായ വൈദഗ്ദ്യം നേടുന്നതിനും പരിശീലനം നല്‍കുന്ന പദ്ധതിയാണ് മൊമെന്റം. മൊമെന്റത്തിന്റെ ഭാഗമായി 6,500 പേര്‍ക്ക് ജോലി പരിശീലനം ലഭിക്കും.

തൊഴില്‍ പരിശീലനത്തിന് പുറമേ ആവശ്യമായ ചില പഠന കോഴ്‌സുകളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. നാഷണല്‍ ട്രെയിനിംഗ് ഫണ്ടില്‍ നിന്ന് 20 മില്യന്‍ യൂറോ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

Scroll To Top