Friday December 09, 2016
Latest Updates

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, ഭവന പ്രതിസന്ധി പരിഹരിക്കും: മുന്‍ഗണന ക്രമങ്ങള്‍ പ്രഖ്യാപിച്ച് ഐറിഷ് ഗവണ്‍മെന്റ്

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, ഭവന പ്രതിസന്ധി പരിഹരിക്കും: മുന്‍ഗണന ക്രമങ്ങള്‍ പ്രഖ്യാപിച്ച് ഐറിഷ് ഗവണ്‍മെന്റ്

ഡബ്ലിന്‍: ഐറിഷ് ഗവണ്‍മെന്റിന് ഇനി പുതിയ മുഖം. ഇന്നലെ മന്ത്രിസഭാ പുനസംഘടിപ്പിച്ചതോടെ എന്‍ഡ
  കെന്നി ഗവണ്‍മെന്റ് കൂടുതല്‍ ഊര്‍ജ്വസ്വലമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച്. സുപ്രധാന വകുപ്പുകളിലെ മന്ത്രിമാരെ
മാറ്റിക്കൊണ്ടും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുമാണ് ഐറിഷ് ഗവണ്‍മെന്റ് പുനസംഘടിപ്പിച്ചത്. മന്ത്രിസഭാ പുനസംഘടിപ്പിച്ചതിനൊപ്പം ഇനി അവശേഷിക്കുന്ന കാലയളവില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ മുന്‍ഗണന ക്രമത്തില്‍
റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭവന വിപണിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് പ്രഥമ പരിഗണന. സമ്പദ്ഘടന മെച്ചപ്പെടുത്തി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. ഐറിഷ് ജനതയുടെ ജീവിത നിലവാരവും തൊഴില്‍ നിലവാരവും മെച്ചപ്പെടുത്തും. ഭവന വിപണിയിലെ പ്രതിസന്ധി പരിഹരിച്ച് കൂടുതല്‍ വീടുകള്‍ ലഭ്യമാക്കും. പൊതുഖജനാവിലെ പണം കൂടുതല്‍ ഉത്തരവാദിത്വത്തോടെ വിനിയോഗിക്കും എന്നതാണ് മറ്റൊരു വാഗ്ദാനം.

രാഷ്ട്രീയത്തിലും പൊതുമേഖല സ്ഥാപനങ്ങളിലുമുള്ള ജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കും. വടക്കന്‍ അയര്‍ലണ്ടില്‍ സമാധാനം പുനസ്ഥാപിക്കും എന്നതാണ് മറ്റൊരു സുപ്രധാന വാഗ്ദാനം. ഇനി 21 മാസം കൂടി എന്‍ഡ കെന്നി ഗവണ്‍മെന്റിനു കാലാവധി ഉണ്ട്. ഈ കാലയളവിലേക്കുള്ള ഭരണ പദ്ധതിയാണ്ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്.

Scroll To Top