Friday December 09, 2016
Latest Updates

തൊഴില്‍രഹിതരായ 59,000 പേര്‍ക്ക് സര്‍ക്കാര്‍ ഫണ്ടില്‍ പരിശീലനം നല്‍കി

തൊഴില്‍രഹിതരായ 59,000 പേര്‍ക്ക് സര്‍ക്കാര്‍ ഫണ്ടില്‍ പരിശീലനം നല്‍കി

ഡബ്ലിന്‍:സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് രാജ്യത്ത് ഈ വര്‍ഷം 59,000 തൊഴില്‍രഹിതര്‍ക്ക് കഴിഞ്ഞ ഓഗസ്റ്റ് മാസം വരെ പരിശീലനം നല്‍കിയതായി സി.എസ്.ഒ. തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ അതേസമയം ജൂലൈ മാസത്തെ അപേക്ഷിച്ച് 2,000ഓളം പേരുടെ കുറവാണ് ഉണ്ടായിട്ടുള്ളതെന്നും സി.എസ്.ഒ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.3% പേര്‍ പരിശീലനത്തിനെത്തിണ്.

ഒരു വര്‍ഷത്തിലേറെയായി ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവരെയാണ് ‘ആക്ടിവേഷന്‍ പ്രോഗ്രാംസ്’ എന്ന് പേരിട്ട ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. എല്ലാ മാസവും പരിശീലനം നേടിയവരുടെ എണ്ണം വെളിപ്പെടുത്തും.ഏതെങ്കിലും സോഷ്യല്‍ വെല്‍ഫെയര്‍ സ്‌കീമില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കായിയാണ് സര്‍ക്കാര്‍ ഈ പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്

Scroll To Top