Sunday December 11, 2016
Latest Updates

തൈക്കാട്ടുശേരി പീഡനം: ഫാ. രാജുവിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം; നാടെങ്ങും വലവിരിച്ച് പോലീസ്

തൈക്കാട്ടുശേരി പീഡനം: ഫാ. രാജുവിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം; നാടെങ്ങും വലവിരിച്ച് പോലീസ്

തൃശൂര്‍: തൈക്കാട്ടുശേരിയില്‍ ആദ്യകുര്‍ബാനയുടെ ക്‌ളാസിന് എത്തിയ ബാലികയെ വസ്ത്രം നല്‍കാമെന്ന് പറഞ്ഞു പീഡിപ്പിച്ച സംഭവത്തില്‍ ആരോപണ വിധേയനായ പുരോഹിതന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം. തൈക്കാട്ടുശേരി സെന്റ് പോള്‍സ് പള്ളി വികാരി രാജു കൊക്കനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഏപ്രില്‍ 8,11,24 തീയതികളിലാണ് പീഡനം നടന്നത്. ആദ്യകുര്‍ബാനയുടെ മുന്നൊരുക്ക ക്‌ളാസിന് എത്തിയ നിര്‍ധന കുടുംബത്തിലെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും നഗ്‌ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്ത്തുകയും ചെയ്‌തെന്നാണ് ആരോപണം.

സംഭവം വിവാദമായതോടെ ഒളിവില്‍ പോയ ഫാ. രാജു കൊക്കനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പോലീസ് നടപടി വൈകുന്നതിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്നലെ വൈദികനെ അന്വേഷിച്ച് പോലീസ് സെമിനാരിയിലും വീട്ടിലും എത്തിയെങ്കിലും കണ്ടത്താനായില്ല. വിദേശത്തെക്ക് കടക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഫാ. രാജു കൊക്കനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറത്ത് ഇറങ്ങിയേക്കും.

ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള എല്ലാ പഴുതുകളും അടയ്ക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. വിദേശത്തേക്ക് രക്ഷപെടാനുള്ള ശ്രമം വിഫലമായാല്‍ തിങ്കളാഴ്ച ഇയാള്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്. എന്തായാലും രണ്ടുദിവസമായി പോലീസിനെ വട്ടം കറക്കിക്കൊണ്ടിരിക്കുന്ന ഫാ. രാജുവിനെതിരെ തൈക്കാട്ടുശേരിയിലും പരിസരപ്രദേശങ്ങളിലും പ്രതിഷേധം ശക്തമായി. ഇയാള്‍ക്കെതിരെ പോസ്റ്ററുകള്‍ പതിച്ചാണ് വിശ്വാസികളും നാട്ടുകാരും പ്രതിഷേധിക്കുന്നത്.

Scroll To Top