Thursday December 08, 2016
Latest Updates

തെലുങ്കാനാ രൂപീകരണത്തില്‍ ആഹ്ലാദവുമായി അയര്‍ലണ്ടില്‍ തെലുങ്കാനാ ദിനം ആചരിച്ചു (വീഡിയോ )

തെലുങ്കാനാ രൂപീകരണത്തില്‍ ആഹ്ലാദവുമായി അയര്‍ലണ്ടില്‍ തെലുങ്കാനാ ദിനം ആചരിച്ചു (വീഡിയോ )

ഡബ്ലിന്‍ :തെലുങ്കാനാ സംസ്ഥാന രൂപികരണത്തോടനുബന്ധിച്ച് ആഹ്ലാദം പ്രകടിപ്പിക്കാന്‍ സംസ്ഥാനത്ത് നിന്നുള്ള നൂറുകണക്കിന് പേര്‍ ഡബ്ലിനില്‍ ഒത്തുചേര്‍ന്നു.

തെലുങ്കാനയുടെ സ്ഥാപനത്തിന് വേണ്ടി വീരചരമം പ്രാപിച്ച രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മൌന പ്രാര്‍ഥനയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

പ്രൊഫ.കൊടാണ്ട രാമന്‍,ഹരിഷ് റാവു (ടി ആര്‍ എസ് )നാരായണന്‍ (സി പി ഐ )സഖാവ് ഗദ്ദാര്‍ ,വിട്ടല്‍ റാവു ,നക്ക പ്രഭാകര്‍ റാവു തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു.പ്രസംഗിച്ചു.

തെലുങ്കാനയുടെ വികസനത്തിനായി നിക്ഷേപമുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ വഴി പങ്കാളികളാവുമെന്ന് യോഗം പ്രതിജ്ഞയെടുത്തു.

കലാപരിപാടികളും,നൃത്യനൃത്യങ്ങളും ,അടക്കം ഒട്ടേറെ ആകര്‍ഷകമായ പരിപാടികള്‍ തെലുങ്കാന ദിനത്തോടനുബന്ധിച്ച് ഉണ്ടായിരുന്നു.1505324_1490417234519158_98497971_ntelunk 6telunk 3telu 4

Scroll To Top