Monday December 05, 2016
Latest Updates

തെറ്റയില്‍ ദൃശ്യം: വാഗ്ദാനം ചെയ്ത അഞ്ച് കോടിയ്ക്കായി കോണ്‍ഗ്രസ് നേതാവിന്റെ വീടിന് മുന്നില്‍ യുവതിയുടെ സത്യാഗ്രഹം

തെറ്റയില്‍ ദൃശ്യം: വാഗ്ദാനം ചെയ്ത അഞ്ച് കോടിയ്ക്കായി കോണ്‍ഗ്രസ് നേതാവിന്റെ വീടിന് മുന്നില്‍ യുവതിയുടെ സത്യാഗ്രഹം

പാലക്കാട്: ജോസ് തെറ്റയില്‍ എംഎഎയ്‌ക്കെതിരെ കിടപ്പറ രംഗം ചിത്രീകരിച്ച് പരാതി നല്‍കിയ യുവതി പട്ടാമ്പിയിലെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീടിന് മുന്നില്‍ സത്യാഗ്രഹമിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്താണ് തെറ്റയിലിനെതിരായ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള തുക ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ സത്യാഗ്രഹം. രണ്ടുദിവസം നേതാവിന്റെ വീടിനു മുന്നിലിരുന്ന സ്ത്രീയെ ചൊവ്വാഴ്ച പോലീസ് പിടികൂടി ഏറണാകുളത്തേക്ക് തിരിച്ചയച്ചു. തിങ്കളാഴ്ച രാവിലെ പട്ടാമ്പിയിലെത്തിയ യുവതി നേതാവിനെ കാണാന്‍ വൈകിട്ടുവരെ കാത്തിരുന്നശേഷമാണു മടങ്ങിയത്.

ചൊവ്വാഴ്ച രാവിലെ എത്തിയ ഇവര്‍ നേതാവ് സ്ഥലത്തില്ലെന്നറിഞ്ഞിട്ടും മടങ്ങാന്‍ തയ്യാറാകാതെ കുത്തിയിരുപ്പ് സമരം തുടങ്ങുകയായിരുന്നു. കൂട്ടുകാരിയുടെ ഭര്‍ത്താവ് എന്നവകാശപ്പെടുന്ന ഒരു യുവാവിനൊപ്പമാണ് യുവതി സമരത്തിനെത്തിയത്. വാഗ്ദാനം ചെയ്തതിന്റെ പകുതി തുക പോലും നല്കിയില്ലെന്നാണ് യുവതിയുടെ ആരോപണം. നേതാവിന്റെ വീടിന് മുന്നില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത യുവതിയെ ഷോര്‍ണൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു ഉന്നതര്‍ ഇടപെട്ടു കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. സംഭവമറിഞ്ഞു മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ഇവരെ കാണിക്കാന്‍ പോലീസ് തയ്യാറായില്ല.

മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു തെറ്റയില്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം.

Scroll To Top