Saturday December 03, 2016
Latest Updates

തെറ്റയിലിനെ വിടാതെ യുവതി :സ്ത്രീത്വത്തെ അപമാനിച്ചതായി കേസ്

തെറ്റയിലിനെ വിടാതെ യുവതി :സ്ത്രീത്വത്തെ അപമാനിച്ചതായി കേസ്

ആലുവ: കോടതി കുറ്റ വിമുക്തനാക്കിയെങ്കിലും പുതിയ കേസുമായി ജോസ് തെറ്റയിലിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതായി ആരോപിച്ച് ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരെ മഞ്ഞപ്രയിലെ യുവതി വീണ്ടും രംഗത്ത്.

യുവതി നല്‍കിയ ഹര്‍ജിയില്‍ ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് സിറാജുദ്ദീന്‍ യുവതിയില്‍ നിന്ന് രഹസ്യമൊഴിയെടുത്തു.

തെറ്റയിലിനെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതിയും സുപ്രീംകോടതിയും റദ്ദാക്കിയിരുന്നു. തുടര്‍ന്ന് തെറ്റയിലിനെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് യുവതി കഴിഞ്ഞ 23ന് വീണ്ടും കോടതിയെ സമീപിച്ചു.

ഇന്നലെ വൈകിട്ട് 3.30 ന് ആരംഭിച്ച മൊഴിയെടുക്കല്‍ ഒരു മണിക്കൂറിലേറെ നീണ്ടു. കേസ് 18ലേക്ക് മാറ്റി.
ഇപ്പോഴത്തെ ആരോപണങ്ങള്‍ നേരത്തെ നല്‍കിയിരുന്നെങ്കിലും പൊലീസ് കോടതിയില്‍ നല്‍കിയ എഫ്.ഐ.ആറില്‍ അവ ഉള്‍പ്പെടുത്തിയില്ലെന്ന് യുവതി ആരോപിക്കുന്നു. അഡ്വ. കെ.പി. രാമചന്ദ്രനാണ് യുവതിക്ക് വേണ്ടി ഹാജരായത്

Scroll To Top