Sunday December 04, 2016
Latest Updates

തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി ഡബ്ലിനില്‍ ഹോസ്റ്റല്‍ സൗകര്യം ഒരുക്കുമെന്ന് സിറ്റി കൗണ്‍സില്‍

തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി ഡബ്ലിനില്‍ ഹോസ്റ്റല്‍ സൗകര്യം ഒരുക്കുമെന്ന് സിറ്റി കൗണ്‍സില്‍

ഡബ്ലിന്‍ :നഗരത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഭവനരഹിതര്‍ക്കായി സിറ്റിയിലെ തെക്കന്‍ പ്രദേശമായ മെറിയോണ്‍ സ്‌ക്വയര്‍ മേഖലയില്‍ ഹോസ്റ്റല്‍ ആരംഭിക്കാനായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പദ്ധതിയൊരുക്കുന്നു.

നഗരത്തില്‍ തെരുവീഥികളില്‍ അന്തിയുറങ്ങുന്ന നാനൂറോളം പേരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഫിറ്റ്‌സ് വില്ല്യം സ്ട്രീറ്റിലെ കെട്ടിടത്തിലെ ഒരു മുന്‍ ഹോട്ടലാണ് ഭവനരഹിതരുടെ താല്‍ക്കാലിക താമസസൗകര്യത്തിനായി ഒരുക്കാനാണ് കൗണ്‍സില്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഹോസ്റ്റലില്‍ ആദ്യഘട്ടത്തില്‍ 30തോളം സ്ത്രീപുരുഷന്‍മാരെ പാര്‍പ്പിക്കാനും സാധിക്കും.

7മില്ല്യന്‍ യൂറോയിലധികം വില നല്‍കിയാണ് ഏഴുവര്‍ഷങ്ങള്‍ക്കുമുന്‍പ് കൗണ്‍സില്‍ ലോംഗിഫീല്‍ഡ് ഹോട്ടല്‍ വാങ്ങിയത്.

ഇഎസ്ബി ഹെഡ്‌കോട്ടേര്‍സിന് എതിര്‍വശത്തായി മെറിയോണ്‍ സ്‌ക്വയറില്‍ 100 മീറ്റര്‍ വ്യാപിച്ചു കിടക്കുകയാണ് ഈ ഹോട്ടല്‍. ഹോട്ടലിനെ മെയിന്റനന്‍സ് ജോലികള്‍ക്കും സുരക്ഷാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി 300,000 യൂറോയോളം കൗണ്‍സിലിന് ചിലവുവന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഡബ്ലിന്‍ സിറ്റിയുടെ ഹൃദയഭാഗത്തായിട്ടുതന്നെയാണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. ഈ മേഖലയെ റസിഡന്‍ഷ്യല്‍ ഏരിയ ആക്കിമാറ്റാനും കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്.
ഭവനരഹിതര്‍ക്ക് ആശ്വാസമാകാനായി മറ്റു പല പദ്ധതികളും രൂപീകരിക്കാനും കൗണ്‍സില്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Scroll To Top