Sunday December 04, 2016
Latest Updates

തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കില്‍ പൊരുത്തക്കേട്; ജോസ് കെ മാണി വീണ്ടും വിവാദത്തില്‍

തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കില്‍ പൊരുത്തക്കേട്; ജോസ് കെ മാണി വീണ്ടും വിവാദത്തില്‍

കോട്ടയം :കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയ്ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസയച്ചു. വരവുചെലവു കണക്കുകളില്‍ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. കമ്മീഷന് നല്‍കിയ രേഖകളില്‍ വരവ്‌ചെലവു കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. ഈ മാസം നാലിന് മുമ്പ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നേരത്തെ നാമനിര്‍ദ്ദേശ പത്രികയില്‍ കെ എം മാണി ഒപ്പിട്ടതിനെ ചൊല്ലി വിവാദമുണ്ടായതിന് പിന്നാലെയാണ് വരവ് ചെലവ് കണക്കുകളെച്ചൊല്ലി ജോസ് കെ മാണി വീണ്ടും വിവാദത്തിലായത്. ഇടതുപക്ഷവും ബിജെപിയും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏറെ പരിശോധനകള്‍ക്ക് ശേഷമാണ് ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചത്. 2008ല്‍ പാര്‍ട്ടി കെ.എം. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതായി രേഖകള്‍ സമര്‍പ്പിച്ചാണ് അന്ന് കേരള കോണ്‍ഗ്രസ് വിവാദത്തില്‍ നിന്ന് തലയൂരിയത്.

Scroll To Top