Friday December 09, 2016
Latest Updates

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊട്ടിക്കലാശം; ഇരുമുന്നണികളും ആത്മവിശ്വാസത്തില്‍; മോഡിയും അദ്വാനിയും ഇന്ന് കേരളത്തില്‍

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊട്ടിക്കലാശം; ഇരുമുന്നണികളും ആത്മവിശ്വാസത്തില്‍; മോഡിയും അദ്വാനിയും ഇന്ന് കേരളത്തില്‍

കോട്ടയം:സംസ്ഥാനത്ത് പതിനാറാം ലോകസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്നവസാനിക്കുന്നു. വൈകുന്നേരം ആറ് മണിക്കാണ് കൊട്ടിക്കലാശം. വിവാദങ്ങളുംവിലക്കയറ്റവും അഴിമതിയും എല്ലാം ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെഅവസാന മണിക്കൂറിലേക്ക് എത്തുമ്പോള്‍ ഇരു മുന്നണികളും ബിജെപിയുംആത്മവിശ്വാസത്തിലാണ്. ആദ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി യുഡിഎഫാണ് പ്രചരണം തുടങ്ങിയത്. ഇടതുമുന്നണിയില്‍നിന്ന് ഒരു ഘടകകക്ഷിയെയും അവരുടെ രണ്ട് എംഎല്‍എമാരെയും ഒപ്പം കൂട്ടാനായത് യുഡിഎഫിന് ആത്മവിശ്വാസം പകരുന്നു. കഴിഞ്ഞതവണ പൊന്നാനിയും കോഴിക്കോടും ഇടതു മുന്നണിക്ക് തലവേദന സൃഷ്ടിച്ചപ്പോള്‍ഇത്തവണ ആര്‍എസ്പി ഒഴികെ മറ്റ് ഘടക കക്ഷികള്‍ ഒന്നും തന്നെ കാര്യമായ]പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചില്ല. കോട്ടയം സീറ്റില്‍ സ്ഥാനാര്‍ത്ഥി എത്താന്‍ വൈകിയതാണ്ഇടതുമുന്നണിയുടെ പ്രചരണം അല്പ്പം വൈകാന്‍ കാരണം. എങ്കിലും യുഡിഎഫിന് തൊട്ട് പിന്നാലെ ഇടതുമുന്നണിയും ശക്തമായി പ്രചരണ രംഗത്തേക്ക് കടന്നുവന്നു. യുഡിഎഫ് എ കെ ആന്റണിയുടെ നേതൃത്വത്തിലും ഇടതുമുന്നണി വി എസിന്റെ നേതൃത്വത്തിലുമാണ് തെരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്. സോണിയ, രാഹുല്‍ ഗാന്ധി, പ്രകാശ കാരാട്ട്തു ടങ്ങിയ ദേശീയ നേതാക്കളും കേരളത്തില്‍ എത്തി. പതിവ്‌പോലെ ബിജെപിയും പുതുമുഖമായ ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.

പുതിയ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കാര്യമായ തര്‍ക്കങ്ങലില്ലാതെ കോണ്‍ഗ്രസ്സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസംനല്കി. . ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിച്ച ഈ തെരഞ്ഞെടുപ്പില്‍ സോളാര്‍ വിവാദവും, സലിം രാജ് വിഷയവും, കസ്തൂരി രംഗന്‍വിവാദവും യുഡിഎഫിന് തിരിച്ചടിയാകുന്ന വിഷയങ്ങളാണ്.

പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി വെല്ലുവിളി ഉയര്‍ത്തുന്ന വി എസ് ഇത്തവണ പാര്‍ട്ടി നേതൃത്വത്തിന് അനുകൂല നിലപാട് സ്വീകരിച്ചു എന്നതാണ് ഇടതുമുന്നണിക്ക് ആശ്വാസമാകുന്ന ഘടകം. ടിപി വധത്തില്‍ വി എസ് പാര്‍ട്ടി അനുകൂല നിലപാട് സ്വീകരിച്ചു എന്ന് മാത്രമല്ല ആര്‍എംപിയെ തള്ളിപ്പറയുകയും ചെയ്തു. കൂടാതെ ലാവ്‌ലിന്‍ വിഷയത്തിലും വി എസ് പാര്‍ട്ടി ലൈനിലേക്ക് വന്നു. ആര്‍എസ്പിയുടെ മുന്നണി മാറ്റമാണ് ഇടതുമുന്നണിക്ക് ഈ തെരഞ്ഞെടുപ്പിലെ ആദ്യതിരിച്ചടി. . ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ടിപി വധം എല്‍ഡിഎഫിന് എത്രമാത്രം തലവേദന സൃഷ്ടിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നാലേ പറയാനാകൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ആര്‍എംപി ആദ്യമായി മത്സരിക്കുന്നത്. വടകരയില്‍ മത്സരിച്ച ചന്ദ്രശേഖരന്‍ ഇരുപതിനായിരത്തില്‍പ്പരം വോട്ടുകള്‍ നേടുകയുണ്ടായി. ഇത്തവണ ഇരുപത് ചന്ദ്രശേഖരന്‍മാരാണ് മത്സരിക്കുന്നത് എന്നാണു ആര്‍എംപിയുടെ അവകാശവാദം. ആര്‍എംപിയുടെ സാന്നിധ്യം എല്‍ഡിഎഫിന് തിരിച്ചടിയാകുമോ എന്ന് കണ്ടറിയണം.

പതിവ്‌പോലെ ബിജെപിയും മത്സര രംഗത്തുണ്ട്. ഒരു മണ്ഡലത്തിലും വിജയപ്രതീക്ഷ ഇല്ലെങ്കിലും ഇരുപത് മണ്ഡലങ്ങളിലും ബിജെപി മത്സരിക്കുന്നുണ്ട്.തിരുവനന്തപുരം, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് അല്പ്പമെങ്കിലും സ്വാധീനമുള്ളത്. കാസര്‍ഗോഡ് കെ സുരേന്ദ്രനും,തിരുവനന്തപുരത്ത് ഓ രാജഗോപാലും മത്സരിക്കുന്നു. ബിജെപിയുടെ പ്രചരണം. സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ നരേന്ദ്ര മോഡി ഇന്ന് സംസ്ഥാനത്ത് എത്തും. കാസര്‍ഗോഡ് മണ്ഡലത്തിലാണ് മോഡിയുടെ പ്രചരണ പരിപാടി.വിമാന മാര്‍ഗം മംഗലാപുരത്ത് എത്തുന്ന മോഡി അവിടെ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം കാസര്‍ഗോഡ് എത്തും. തിരുവനന്തപുരത്ത് രാജഗോപാലിന്റെ പ്രചരണത്തിനായി എല്‍കെ അദ്വാനിയും എത്തുന്നുണ്ട്. തിരുവനന്തപുരം ഗാന്ധി പാര്‍ക്കിലാണ് പരിപാടി.

സംസ്ഥാന രാഷ്ട്രീയത്തില്‍ പുതുമുഖമായ ആം ആദ്മി പാര്‍ട്ടിയാണ് ഒരു ശ്രദ്ധേയ സാന്നിധ്യം. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് പോലെ എഎപി മുഖ്യധാര പാര്‍ട്ടികള്‍ക്കെതിരെ അട്ടിമറി വിജയം നേടുമോ എന്നാണു ഏവരും ഉറ്റുനോക്കുന്നത്. തിരുവനന്തപുരത്ത് മത്സരിക്കുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അജിത് ജോയ്, തൃശൂരില്‍ മത്സരിക്കുന്ന സാഹിത്യകാരി സാറ ജോസഫ്, ഏറണാകുളത്ത് മത്സരിക്കുന്ന അനിത പ്രതാപ് എന്നിവരാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖസ്ഥാനാര്‍ത്ഥികള്‍. കൂടാതെ എഎപി സംസ്ഥാന നേതാവ് കെപി രതീഷും മത്സരരംഗത്തുണ്ട്. എഎപി സ്ഥാനാര്‍ത്ഥികളില്‍ അനിത പ്രതാപും, അജിത് ജോയിയും വ്യക്തിപരമായ ഇമെജിലൂടെ കുറച്ച് വോട്ടുകള്‍ നേടുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ വിലയിരുത്തുന്നത്.. എന്തായാലും തെരഞ്ഞെടുപ്പ് പ്രചരണം അതിന്റെ അവസാന മണിക്കൂറിലേക്ക് എത്തുമ്പോള്‍ മുന്നണികളും സ്ഥാനാര്‍ത്ഥികളും
ആത്മവിശ്വാസത്തിലാണ്.

Scroll To Top