Saturday December 03, 2016
Latest Updates

തെരഞ്ഞെടുപ്പ് പരാജയം: എകെ ആന്റണി സമിതി കേരള നേതാക്കളില്‍ നിന്ന് തെളിവെടുപ്പ് തുടങ്ങി

തെരഞ്ഞെടുപ്പ് പരാജയം: എകെ ആന്റണി സമിതി കേരള നേതാക്കളില്‍ നിന്ന് തെളിവെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച എകെ ആന്റണി സമിതി തെളിവെടുപ്പ് തുടങ്ങി. ഇന്ന് കേരളത്തില്‍ നേരിട്ട തിരിച്ചടിയെക്കുറിച്ച് വിവിധ നേതാക്കളില്‍ നിന്ന് തെളിവെടുക്കും. ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് തെളിവ് നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവര്‍ ഡല്‍ഹിയിലെത്തി.

എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് തെളിവെടുപ്പ് നടത്തുന്നത്. ചാലക്കുടിയിലെയും തൃശൂരിലെയും അപ്രതീക്ഷിത പരാജയം ചര്‍ച്ചയാകും. വിജയിച്ച മണ്ഡലങ്ങളില്‍ തന്നെ വന്‍ വോട്ടു ചോര്‍ച്ച ഉണ്ടായതായും തെളിവെടുപ്പില്‍ ചര്‍ച്ചയാകും.

ജയിച്ചവരും തോറ്റവരുമായ സ്ഥാനാര്‍ത്ഥികളെ പ്രത്യേകമായി സമിതി കാണുന്നുണ്ട്. പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാര്‍ട്ടി പുനസംഘടനയും ചര്‍ച്ചയാകും.

Scroll To Top