Saturday December 10, 2016
Latest Updates

തെരഞ്ഞെടുപ്പ് കമ്മീഷനും മമത ബാനര്‍ജിയും നേര്‍ക്കുനേര്‍; ബംഗാളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് കമ്മീഷന്‍

തെരഞ്ഞെടുപ്പ് കമ്മീഷനും മമത  ബാനര്‍ജിയും നേര്‍ക്കുനേര്‍; ബംഗാളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് കമ്മീഷന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തെരഞ്ഞെടുപ്പ് കമ്മീഷനും നേര്‍ക്കുനേര്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിയാണ് മമതയെ ചൊടിപ്പിച്ചത്. താന്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ തന്നോട അഭിപ്രായം ചോദിക്കാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ തെരഞ്ഞെടുപ്പിന് കമ്മീഷന് ആരാണ് അധികാരം കൊടുത്തതെന്നാണ് മമതയുടെ ചോദ്യം.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച സ്ഥലം മാറ്റ നടപടി നടപ്പിലാക്കാന്‍ മമത തടസം നിന്നാല്‍ ചില മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയപ്പ് നല്കി. 5 പൊലീസ് സൂപ്രണ്ടുമാരും ഒരു ജില്ല മജിസ്‌ട്രേറ്റും രണ്ട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരുമുള്‍പ്പടെ എട്ട് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റിയത്. എന്നാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇതിനെ ചോദ്യം ചെയ്തു രംഗത്ത് വന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ച്ചിലെന്നാണ് മമതയുടെ പരാതി. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതരെ വെല്ലുവിളിച്ച് മമത രംഗത്ത് വരികയായിരുന്നു. താന്‍ ഭരിക്കുമ്പോള്‍ തന്നെ അറിയിക്കാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ എങ്ങനെ കഴിയുമെന്ന് മമത വെല്ലുവിളിച്ച് ചോദിച്ചു. ഇതോടെ ഭീഷണി തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്ത് വന്നു.

Scroll To Top