Tuesday December 06, 2016
Latest Updates

തെരഞ്ഞെടുപ്പും ജ്യോതിഷവും തമ്മില്‍ എന്ത്? പ്രമുഖരുടെ ‘തെരഞ്ഞെടുപ്പ് ഭാവി’ പ്രവചിച്ച്‌ ജ്യോതിഷികള്‍

തെരഞ്ഞെടുപ്പും ജ്യോതിഷവും തമ്മില്‍ എന്ത്? പ്രമുഖരുടെ ‘തെരഞ്ഞെടുപ്പ് ഭാവി’ പ്രവചിച്ച്‌ ജ്യോതിഷികള്‍

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് സര്‍വേകള്‍ സര്‍വ സാധാരണമാണ്. എന്നാല്‍ ചില തെരഞ്ഞെടുപ്പുകളിലെങ്കിലും ഫലപ്രവചനവുമായി ജ്യോതിഷികളും സജീവമാകാറുണ്ട് ജ്യോതിഷികളുടെ തെരഞ്ഞെടുപ്പ് പ്രവചനം ചിലപ്പോഴൊക്കെ ശരിയായി ഭാവിക്കാറുണ്ട്. 1996 ല്‍ എഐഎഡിഎംകെ നേതാവ് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ചത് മലയാളി പരപ്പനങ്ങാടി ഉണ്ണികൃഷ്ണനാണ്.

പ്രവചനം ശരിയായത്തിന്റെ സന്തോഷത്തില്‍ ജയലളിത പരപ്പനങ്ങാടി ഉണ്ണികൃഷ്ണന് 10 ലക്ഷം രൂപ പ്രതിഫലം നല്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ജ്യോതിഷവും തെരഞ്ഞെടുപ്പും തമ്മിലും അഭേദ്യമായ ബന്ധമുണ്ട്. ഇത്തവണയും പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ഭാവി പ്രവചിച്ചുകൊണ്ട് പ്രമുഖ ജ്യോതിഷര്‍ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രശസ്ത ജ്യോതിഷന്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗണേശസ്പീക്ക്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് പ്രമുഖ കക്ഷികളുടെയും സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ചിരിക്കുന്നത്.

ഈ ജ്യോതിഷന്‍മാരുടെ പ്രവചനം അനുസരിച്ച് ബിജെപിക്ക് ഒറ്റയ്ക്ക് 200 മുതല്‍ 225 സീറ്റുകള്‍ ലഭിക്കുമെന്ന് ജ്യോതിഷികള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 105 മുതല്‍ 125 സീറ്റുകള്‍ വരെയാണ് ജ്യോതിഷികള്‍ പ്രവചിക്കുന്നത്. പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ നരേന്ദ്ര മോഡി മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും, വാരണാസിയിലും ഗാന്ധി നഗറിലും വിജയിക്കുമെന്നാണ് പ്രവചനം. ആം ആദ്മി പാര്‍ട്ടി നേടുന്ന വോട്ടുകളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് വോട്ടുകളാകും ചില മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ജയസാധ്യതയ്ക്ക് ആം ആദ്മി പാര്‍ട്ടി വെല്ലുവിളിയാണ്. പ്രാദേശിക കക്ഷികളില്‍ തൃണമുല്‍ കോണ്‍ഗ്രസ് നേട്ടം കൊയ്യും.

പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ രാഹുല്‍ ഗാന്ധിയും വിജയിക്കും, സോണിയ ഗാന്ധിയും ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങും വിജയിക്കും. അതേസമയം ബിജെപി മുന്‍ അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി, ആധാര്‍ കാര്‍ഡിന്റെ ശില്പ്പിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ നന്ദന്‍ നിലെകാനി, ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് കൈഫ് തുടങ്ങിയ പ്രമുഖര്‍ക്ക് പരാജയ സാധ്യതയാണ് കാണുന്നതെന്ന് ജ്യോതിഷികള്‍ കവടി നിരത്തി പ്രവചിക്കുന്നു. ബോളിവുഡ് താരം പരേഷ് റാവല്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും എന്നാല്‍ സിനിമ താരങ്ങളായ നഗ്മ, ജയപ്രദ, ഹേമമാലിനി എന്നിവര്‍ക്ക് പരാജയസാധ്യതയാണ് പ്രവചിക്കുന്നത്.

Scroll To Top