Thursday December 08, 2016
Latest Updates

തെന്നിന്ത്യയുടെ ബ്രഹ്മാണ്ഡസിനിമ ‘ബാഹുബലി’, മെയ് 15ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യയുടെ ബ്രഹ്മാണ്ഡസിനിമ ‘ബാഹുബലി’, മെയ് 15ന് തിയേറ്ററുകളിലേക്ക്

ഹൈദരാബാദ്: സുപ്പര്‍ഹിറ്റ് ചലചിത്രം ഈച്ചയുടെ സംവിധായകന്‍ രജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മെയ് 15ന് തീയേറ്ററുകളിലേക്കെത്തുന്നു. ട്വിറ്ററിലൂടെ രൗജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘ഇന്ന് ബാഹുബലി അണിയറ പ്രവര്‍ത്തകരെല്ലാം സന്തോഷത്തിലാണ്, കാരണം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായിരിക്കുന്നു. ചിത്രം മെയ് 15ന് തിയേറ്ററുകളിലെത്തുമെന്ന് കൂടി അറിയിക്കുകയാണ്’ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രാജമൗലി പറഞ്ഞു. അതീവരഹസ്യമായി ചിത്രീകരിച്ച ബാഹുബലിയുടെ അണിയറവിശേഷങ്ങളും മേക്കിംഗ് വീഡിയോയും ആദ്യലുക്കുമെല്ലാം നേരത്തെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ഇരുന്നൂറ് കോടി മുതല്‍മുടക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

പ്രഭാസും, റാണാ ദഗുബാട്ടിയും അനുഷ്‌കാ ഷെട്ടിയും തമന്നയുമാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍. ബാഹുബലിയുടെ സഹോദരന്‍ ബല്ലാല ദേവയുടെ റോളിലാണ് റാണാ ദഗുബട്ടി. ദേവസേനയായി അനുഷ്‌കാ ശര്‍മ്മയും അവന്തികയായി തമന്നയും എത്തുന്നു. ഈച്ചയില്‍ വില്ലനായി തകര്‍ത്തഭിനയിച്ച കന്നഡ താരം സുദീപും പ്രധാന റോളിലെത്തുന്നുണ്ട്. കെ. രാഘവേന്ദ്രറാവുവാണ് ബാഹുബലി നിര്‍മ്മിക്കുന്നത്.

ശിവന്റെ പ്രതിരൂപമായി അറിയപ്പെട്ട ബാഹുബലിയുടെയും പൗരാണിക മിത്തുകളുടെയും പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ച് ഒരുക്കിയിരിക്കുന്നത്. ഒരേസമയം തെലുങ്കിലും തമിഴിലും ചിത്രം തിയേറ്ററുകളിലെത്തുന്നുണ്ട്. മലയാളം, ഹിന്ദി ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ചിത്രം മൊഴിമാറ്റി തിയേറ്ററുകളിലെത്തും.

Scroll To Top