Thursday December 08, 2016
Latest Updates

തെന്നിന്ത്യന്‍ നടി ലക്ഷ്മി റായ് പേര് മാറ്റി

തെന്നിന്ത്യന്‍ നടി ലക്ഷ്മി റായ് പേര് മാറ്റി

അന്ധവിശ്വാസങ്ങള്‍ക്ക് പേരുകേട്ടതാണ് സിനിമാലോകം. കരിയറില്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുമ്പോള്‍ ന്യൂമറോളജി പ്രകാരം പേര് മാറ്റുന്നവരാണ് സിനിമക്കാരില്‍ ചിലരെങ്കിലും. പ്രശസ്ത മലയാള സംവിധായകന്‍ ജോഷി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ പേരില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയവരാണ്.

പേര് മാറ്റി ഭാഗ്യം പരീക്ഷിക്കുന്ന താരങ്ങളുടെ കൂട്ടത്തിലേക്ക് തെന്നിന്ത്യന്‍ നടി ലക്ഷ്മി റായിയും. ലക്ഷ്മി റായി തന്റെ പേരില്‍ ചെറിയ മാറ്റം വരുത്തി.  ലക്ഷ്മി റായി ഇനി മുതല്‍ റായി ലക്ഷ്മി എന്നറിയപ്പെടും. താനിപ്പോള്‍ ആക്ഷന്‍ സിനിമകളാണ് കൂടുതലായും അഭിനയിച്ചുകൊണ്ടിരിക്കുന്നത് അത്തരം സിനിമകള്‍ക്ക് ലക്ഷ്മി റായി എന്ന സോഫ്റ്റ് ആയ പേര് ചേരില്ലെന്നാണ് നടിയുടെ വാദം. ഇതേതുടര്‍ന്നാണ് ലക്ഷ്മി റായി പേര് മാറ്റിയത്.

മലയാളത്തില്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെയാണ് ലക്ഷ്മി റായി പേര് മാറ്റിയത്. ഏതായാലും പേര് മാറ്റം ലക്ഷ്മി റായിക്ക് കരിയറില്‍ ഭാഗ്യം കൊണ്ടുവരുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.

Scroll To Top