Saturday December 03, 2016
Latest Updates

തൃക്കുന്നത്ത് സെമിനാരി സംഘര്‍ഷം: ഇടയലേഖനങ്ങളും റാലികളുമായി ഇരു വിഭാഗവും പ്രതിഷേധ ദിനം ആചരിച്ചു.

തൃക്കുന്നത്ത് സെമിനാരി സംഘര്‍ഷം: ഇടയലേഖനങ്ങളും റാലികളുമായി ഇരു വിഭാഗവും പ്രതിഷേധ ദിനം ആചരിച്ചു.

കൊച്ചി :ആലുവ, തൃക്കുന്നത്ത് സെമിനാരിയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗവും യക്കോബായ വിഭാഗവും ഇന്ന് പ്രതിഷേധ ദിനമായി ആചരിച്ചു. അതിനിടെ ഇന്നത്തെ പള്ളി പ്രാര്‍ത്ഥനകളില്‍ ഒരു വിഭാഗം മറുപക്ഷത്തെ പഴിചാരിയും കുറ്റപ്പെടുത്തിയും ഇടയലേഖനം വായിച്ചു.

സെമിനാരിയില്‍ യാക്കോബായ വിഭാഗം അതിക്രമിച്ചു കയറി എന്നരോപിച്ച്  ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളികളില്‍ ഇടയലേഖനം വായിക്കുകയും പ്രതിഷേധ റാലി നടത്തുകയും ചെയ്തു.

ഫാ.യാക്കോബ് തോമസ് ആശുപത്രിയില്‍

ഫാ.യാക്കോബ് തോമസ് ആശുപത്രിയില്‍

തങ്ങളുടെ കൈവശത്തിലും ഉടമസഥതയിലും ഉള്ള സെമിനാരിയില്‍ അതിക്രമിച്ച്കയറി സെമിനാരി മാനേജരായ ഫാദര്‍ യാക്കോബ്തോമസിനെ വധിക്കാന്‍ ശ്രമിച്ചെന്നുമാണ് ഇടയലേഖനത്തിലെ പ്രധാന പരാമര്‍ശം.
വിഘടിത വിഭാഗത്തിന്റെ അവകാശവാദങ്ങളോട് സ്വീകരിച്ചിട്ടുള്ള സംയമനനിലപാട് സഭയുടെ ബലഹീനതയായി കരുതരുതെന്ന് ബസേലിയോസ് മാര്‍ത്തോമ പൗലോസ്ദ്വിതിയന്‍ പുറപ്പെടുവിച്ച ഇടയലേഖനം ശക്തമായി പ്രസ്താവിക്കുന്നു. അതിക്രമങ്ങള്‍അരങ്ങേറിയിട്ടും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്ചൊവ്വാഴ്ച എറണാകുളം കലക്ടറ്റേ് പടിക്കല്‍ ധര്‍ണനടത്തുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചിട്ടുണ്ട്.
അതേ സമയം തങ്ങള്‍ക്ക് അവകാശപ്പെട്ട പളളിയില്‍ പ്രാര്‍ഥന നടത്തിയതിന് പോലീസിനെ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നരോപിച്ച് കേരളത്തിലുടനീളം യാക്കോബായ വിഭാഗം കുര്‍ബാനയ്ക്ക് ശേഷം പ്രതിഷേധ റാലി നടത്തി.

ശ്രേഷ്ഠ ബാവ ആശുപത്രിയില്‍

ശ്രേഷ്ഠ ബാവ ആശുപത്രിയില്‍

തങ്ങളുടെ പളളിയില്‍ ആരാധന നടത്തിയ ശ്രേഷ്ഠ കതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ മര്‍ദ്ദിച്ച അറസ്റ്റ് ചെയ്തതിലാണ് യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം. പ്രശ്‌നബാധിത സെമിനാരി പരിസരത്ത് ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്

Scroll To Top