Sunday December 04, 2016
Latest Updates

തൃക്കുന്നത്ത് സംഘര്‍ഷം : ശ്രേഷ്ഠ കത്തോലിക്കാ തോമസ് പ്രഥമന്‍ ബാവയെ അറസ്റ്റ് ചെയ്തു

തൃക്കുന്നത്ത് സംഘര്‍ഷം : ശ്രേഷ്ഠ കത്തോലിക്കാ തോമസ് പ്രഥമന്‍ ബാവയെ അറസ്റ്റ് ചെയ്തു

ആലുവ:ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന തൃക്കുന്നത്ത് പള്ളിയില്‍ വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ തോമസ് പ്രഥമന്‍ ബാവയെ പോലീസ് അറസ്റ്റുചെയ്തു
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കാതോലിക്കാ ബാവ അന്‍പതോളം യാക്കോബായ വിശ്വാസികള്‍ക്കൊപ്പം പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയത്. മൂന്നരയോടെ ബാവായും ബിഷപ്പുമാരും ചാപ്പലിനകത്തു കയറി. വാതില്‍ താഴിട്ടുപൂട്ടിയിരുന്നെങ്കിലും പലക കൊണ്ടു മറച്ചിരുന്നൊരു വിടവിലൂടെ കയറുകയായിരുന്നു. ബാവായും സംഘവും അകത്തുകയറി 12 മിനിറ്റുകഴിഞ്ഞപ്പോഴാണു പൊലീസ് സ്ഥലത്തെത്തിയത്.. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ബാവയെ അറസ്റ്റുചെയ്തു നീക്കംചെയ്യുകയായിരുന്നു. പോലീസ് പളളി പൂട്ടി മുദ്രവെച്ചു ചെയ്തു.അഞ്ചു മെത്രാപ്പോലിത്തമാരും ,നിരവധി വിശ്വാസികളും ബാവായോടൊപ്പം ഉണ്ടായിരുന്നു.

ബാവായുടെ കാര്‍ രണ്ടു മണി മുതല്‍ സമീപത്തെ പൊലീസ് സ്‌റ്റേഷനു സമീപത്തായി റോഡില്‍ ഉണ്ടായിരുന്നതും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല.

സംഘര്‍ഷാവസ്ഥക്കുള്ള സാധ്യത പരിഗണിച്ച് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പുചെയ്യുന്നുണ്ട്. തൃക്കുന്നത്ത് സെമിനാരിയെ ചൊല്ലി യാക്കോബായ സഭയും ഓര്‍ത്തഡോക്‌സ് തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പള്ളിയുടെ ഭരണം ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. ഇവിടെ പ്രാര്‍ത്ഥന നടത്തുന്നതിനുള്ള വിലക്ക് നിലനില്‍ക്കുമ്പോഴാണ് യാക്കോബായ സഭ പ്രാര്‍ത്ഥന നടത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് പറഞ്ഞു.
മുഴുവന്‍ വിശ്വാസികളെയും മാറ്റിയ ശേഷം പള്ളി പോലീസ് സീല്‍ ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

സഭാതര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ 32 വര്‍ഷമായി അടച്ചിട്ടിരുന്ന ആലുവ തൃക്കുന്നത്ത് സെമിനാരി ജനവരി 22നായിരുന്ന ആരാധനക്ക് വേണ്ടി തുറന്നു കൊടുത്തത്. വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് നിബന്ധനകളോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ താത്ക്കാലികമായി സെമിനാരി തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു.

Scroll To Top