Friday December 09, 2016
Latest Updates

തുള്ളാമോര്‍ ആശുപത്രി പ്രതിസന്ധി :കൂടുതല്‍ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് എച്ച് എസ് ഇ

തുള്ളാമോര്‍ ആശുപത്രി പ്രതിസന്ധി :കൂടുതല്‍ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് എച്ച് എസ് ഇ

തുള്ളാമോര്‍ :തുള്ളാമോറിലെ മിഡ്‌ലാന്‍ഡ് റീജിയണല്‍ ആശുപത്രി സ്റ്റാഫുകളുടെ കുറവ് എത്രയും പെട്ടന്ന് നികത്താനുള്ള പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ഐഎന്‍എംഒ എച്ച്എസ്ഇയോടാവശ്യപ്പെട്ടു.
ആശുപത്രി ഇപ്പോള്‍ ജനത്തിരക്കും സ്റ്റാഫുകളുടെ പരിമിതിയും നിമിത്തം ആശുപത്രി കൂടുതല്‍ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് ഐഎന്‍എംഒ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ നഴ്‌സിംഗ് സ്റ്റാഫുകളെ ഫ്രണ്ട്‌ലൈന്‍ സ്റ്റാഫുകളായി നിയമിക്കാനാണ് ഐഎന്‍എംഒ ആവശ്യപ്പെടുന്നത്.
നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് അനുവാദം നല്‍കികഴിഞ്ഞതായാണ് എച്ച്എസ്ഇ അറിയിച്ചത്. ഇപ്പോള്‍ ആശുപത്രിയില്‍ ആവശ്യമായിട്ടുള്ള സ്റ്റാഫുകളെ നിയമിക്കുക നാഷണല്‍ റിക്രൂട്ട്‌മെന്റ് സര്‍വ്വീസ് ആയിരിക്കുമെന്നും എച്ച്എസ്ഇ അറിയിച്ചിട്ടുണ്ട്.

2009ലെ 410 എന്ന നഴ്‌സിംഗ് സ്റ്റാഫുകളുടെ എണ്ണത്തില്‍ നിന്ന് വളരെ കുറഞ്ഞ് 347 എന്ന എണ്ണമായി സ്റ്റാഫുകള്‍ കുറഞ്ഞിരിക്കുകയാണെന്നും 2530ശതമാനത്തോളം ആക്റ്റിവിറ്റിയില്‍ വര്‍ദ്ധനവ് ഉണ്ടാക്കണമെന്നുമാണ് ഐഎന്‍എംഒ പറയുന്നത്.

മോശത്തില്‍ നിന്നും അതി മോശമായ അവസ്ഥയിലേക്കാണ് ആശുപത്രി കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും ഐഎന്‍എംഒ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫീസര്‍ ലൊറെന്‍ മൊനഗന്‍ പറഞ്ഞു. രോഗികളുടെ സുരക്ഷിതമായ പരിചരണത്തെ നഴ്‌സിംഗ് സ്റ്റാഫുകള്‍ കൂടുതല്‍ പരിഗണന കൊടുത്ത് കൊണ്ടുപോകണമെന്നും ലൊറെന്‍ കൂട്ടിച്ചേര്‍ത്തു.

2009നെ അപേക്ഷിച്ച് 63 നഴ്‌സിംഗ് സ്റ്റാഫുകളുടെ കുറവാണ് ആശുപത്രിയില്‍ ഇപ്പോള്‍ ഉള്ളത്. കൂടാതെ ഇവിടെ വന്നുകൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം കൂടുകയുള്ള ഉള്ള സ്റ്റാഫുകളുടെ ജോലിഭാരം കൂടുകയും ചെയ്തിട്ടുമുണ്ട്. അത് കഠിനമായ അവസ്ഥയിലേക്കാണ് രോഗികളെയും സ്റ്റാഫുകളെയും എത്തിക്കുന്നതെന്നാണ് ലൊറെന്‍ പറഞ്ഞത്.

Scroll To Top