Friday December 09, 2016
Latest Updates

തുര്‍ക്കിയില്‍ ട്വിറ്ററിന് പിന്നാലെ യൂട്യൂബും നിരോധിക്കുന്നു; അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍

തുര്‍ക്കിയില്‍ ട്വിറ്ററിന് പിന്നാലെ യൂട്യൂബും നിരോധിക്കുന്നു; അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍

അങ്കാറ :തുര്‍ക്കിയില്‍ ട്വിറ്ററിന് പിന്നാലെ യൂട്യൂബും നിരോധിക്കാന്‍ ഒരുങ്ങുന്നു. തുര്‍ക്കിയുടെ ഗവണ്‍മെന്റ് രഹസ്യങ്ങള്‍ യൂട്യൂബിലൂടെ ചോര്‍ന്നുവെന്ന് ആരോപിച്ചാണ് യൂട്യൂബ് നിരോധിക്കാന്‍ തയ്യാറെടുക്കുന്നത്. തുര്‍ക്കി വിദേശകാര്യ മന്ത്രിയും ഇന്റലിജന്‍സ് മേധാവിയും സൈനിക മേധാവികളും വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു ഓഡിയോ ക്ലിപ്പ് യൂട്യൂബിലൂടെ ലീക്ക് ചെയ്തതിനെ തുടര്‍ന്നാണ് യൂട്യൂബ് നിരോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. സിറിയയിലെ സൈനിക ഇടപെടലിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയാണ് യൂട്യൂബിലെ ചോര്‍ന്നതെന്നാണ് വിവരം.

ഇത്തരത്തില്‍ അതീവപ്രാധാന്യമുള്ള വിവരങ്ങള്‍ യൂട്യൂബിലൂടെ ചോര്‍ന്നത് മറയാക്കി യൂട്യൂബ് നിരോധിക്കാനാണ് നീക്കം. നേരത്തെ തുര്‍ക്കി പ്രധാനമന്ത്രി രേസേപ് ടയ്യിപ്പ് എര്‍ടോഗന്റെ അഴിമതിക്കഥകള്‍ ട്വിറ്ററിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് ട്വിറ്ററിന് നിരോധനം ഏര്‍പ്പെടുത്തിയത്. തുര്‍ക്കിയില്‍ മാര്‍ച്ച് 30 ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്വിറ്ററിലൂടെ ഗവണ്‍മെന്റിനെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു നിരോധനം. എന്തായാലും സര്‍ക്കാര്‍ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലിവിളിയാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്

Scroll To Top