Sunday December 11, 2016
Latest Updates

തുടര്‍ച്ചയായി നാല് സെഞ്ച്വറിയുമായി ചരിത്രം കുറിച്ച് സംഗക്കാര; സ്‌കോട്ട്‌ലന്‍ഡിനെതിരെ ശ്രീലങ്കക്ക് 148 റണ്‍സ് ജയം

തുടര്‍ച്ചയായി നാല് സെഞ്ച്വറിയുമായി ചരിത്രം കുറിച്ച് സംഗക്കാര; സ്‌കോട്ട്‌ലന്‍ഡിനെതിരെ ശ്രീലങ്കക്ക് 148 റണ്‍സ് ജയം

ഹൊബാര്‍ട്ട്: ലോകകപ്പില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ശ്രീലങ്കക്ക് തകര്‍പ്പന്‍ ജയം. 148 റണ്‍സിനാണ് ശ്രീലങ്ക സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 363 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ സ്‌കോട്ട്‌ലന്‍ഡ് 215 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോകപ്പില്‍ തുടര്‍ച്ചയായ നാലാമത്തെ സെഞ്ച്വറി നേടി റെക്കോര്‍ഡ് സ്രഷ്ടിച്ച സംഗക്കാരയാണ് കളിയിലെ കേമന്‍.

സ്‌കോര്‍ട്ട്‌ലന്‍ഡ് നിരയില്‍ 70 റണ്‍സെടുത്ത കോളെമാനും 60 റണ്‍സെടുത്ത മോമ്‌സെന്നുമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായരുന്നു. സെഞ്ച്വറി നേടിയ ദില്‍ഷനും സംഗക്കാരയും രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 195 റണ്‍സാണ് ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായത്. ദില്‍ഷന്‍ 99 പന്തില്‍ പത്ത് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 104 റണ്‍സെടുത്തപ്പോള്‍ സംഗക്കാര 95 പന്തില്‍ 13 ബൗണ്ടറികളും നാല് സിക്‌സും ഉള്‍പ്പെടെ 124 റണ്‍സെടുത്തു. ലോകകപ്പില്‍ സംഗക്കാരയുടെ തുടര്‍ച്ചയായ നാലാം സെഞ്ച്വറിയാണിത്. ഏകദിനത്തില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറി നേടുന്ന ആദ്യ താരവും സംഗക്കാര തന്നെ. ബംഗ്ലാദേശിനെതിരെ പുറത്താകാതെ 105 റണ്‍സെടുത്ത സംഗക്കാര ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 117 റണ്‍സും ഓസ്‌ട്രേലിയക്കെതിരെ 104 റണ്‍സും നേടിയിരുന്നു.

ലോകകപ്പില്‍ പൂള്‍ എയില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ടീമാണ് ശ്രീലങ്ക. നേരത്തെ അഫ്ഗാനിസ്ഥാനെയും ഇംഗ്ലണ്ടിനെയും ബംഗ്ലാദേശിനെയും ശ്രീലങ്ക തോല്‍പിച്ചു. ന്യൂസീലന്‍ഡിനോടും ഓസ്‌ട്രേലിയയോടും തോറ്റു. സ്‌കോര്‍ട്ട്‌ലന്‍ഡ് ലോകകപ്പില്‍ ഇതുവരെ വിജയിച്ചിട്ടില്ല.

 

Scroll To Top