Sunday December 04, 2016
Latest Updates

തുടര്‍ച്ചയായി അഞ്ച് തവണ എതിര്‍ടീമിനെ ഓള്‍ഔട്ടാക്കി; ചരിത്രം രചിച്ച് ടീം ഇന്ത്യ

തുടര്‍ച്ചയായി അഞ്ച് തവണ എതിര്‍ടീമിനെ ഓള്‍ഔട്ടാക്കി; ചരിത്രം രചിച്ച് ടീം ഇന്ത്യ

ഹാമില്‍ട്ടണ്‍: ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ബൗളര്‍മാരെ വിമര്‍ശിച്ചവര്‍ക്കുളള മറുപടിയാണ് ലോകകപ്പിലെ ടീം ഇന്ത്യയുടെ പ്രകടനം. ലോകകപ്പില്‍ എല്ലാ മത്സരങ്ങളിലും എതിരാളികളെ ഓള്‍ഔട്ടാക്കി ടീം ഇന്ത്യ റെക്കോര്‍ഡിട്ടു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ടീം ഇന്ത്യ എതിര്‍ ടീമിനെ ഓള്‍ ഔട്ട് ആക്കുന്നത്. ഇന്ന് അയര്‍ലണ്ട് ഓള്‍ഔട്ടായതിന് പുറമെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെയും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും മൂന്നാം മത്സരത്തില്‍ യുഎഇയെയും നാലാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെയുമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഓള്‍ഔട്ടാക്കിയത്. ഇതാദ്യമായാണ് തുടര്‍ച്ചയായി അഞ്ച് തവണ ഇന്ത്യന്‍ ടീം എതിര്‍ടീമിനെ ഔള്‍ഔട്ടാക്കുന്നത്.

12 വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് ചുക്കാന്‍പിടിക്കുന്നത്. ഉമേഷ് യാദവും മോഹിത് ശര്‍മ്മയും ആര്‍ അശ്വിനുമെല്ലാം ഷമിക്ക് ഉജ്ജ്വല പിന്തുണയാണ് നല്‍കുന്നത്.

ഈ ലോകകപ്പില്‍ അയര്‍ലണ്ട് നേടിയ 259 റണ്‍സ് ഇന്ത്യയ്‌ക്കെതിരെ എതിര്‍ ടീമിന്റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. ഇതുവരെ രണ്ടു ടീമുകള്‍ മാത്രമാണ് ഇന്ത്യയ്‌ക്കെതിരെ 200ന് മുകളില്‍ സ്‌കോര്‍ നേടിയത്. അയര്‍ലന്‍ണ്ടിനെ കൂടാതെ പാക്കിസ്ഥാന് മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചുള്ളു. ആദ്യ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ 47 ഓവറില്‍ 224ന് പുറത്തായിരുന്നു.

 

Scroll To Top