Monday December 05, 2016
Latest Updates

തുടരണോ ഈ ഇന്റര്‍നാഷണല്‍ ‘മൂത്രമൊഴിക്കല്‍ ?

തുടരണോ ഈ ഇന്റര്‍നാഷണല്‍ ‘മൂത്രമൊഴിക്കല്‍ ?

ലണ്ടൻ :ക്രിക്കറ്റില്‍ ദേവാലയങ്ങളോട് സമപ്പെടുത്തിയാണ് കളിക്കാര്‍ ഗ്രൌണ്ടിനെയും മറ്റു അനുബന്ധ സാമഗ്രികളെയും കാണുന്നത്. എന്നാല്‍ ജയത്തിന്റെ ഹരവും മദ്യലഹരിയും ഇംഗ്ലീഷ് താരങ്ങളെ ബോധാമില്ലായ്മ മാത്രമല്ല തങ്ങളുടെ ആരാധനാലയത്തോട് കാട്ടേണ്ട മര്യാദ പോലും മറന്നു പെരുമാറാനുള്ള പ്രേരണയും നല്‍കി.

ആഷസ് പരമ്പരയുടെ വിജയത്തിന്റെ ആഘോഷം കഴിഞ്ഞതിനു ശേഷമാണ് ഗ്രൌണ്ടിലേക്ക് വന്നത്. ആഘോഷങ്ങൾക്കിടയില്‍ താരങ്ങള്‍ക്ക് ‘പ്രകൃതിയുടെ വിളി’ വന്നത് കൊണ്ടോ മദ്യം മനസിനെ ഭരിച്ചു തുടങ്ങിയതിന്റെ തമാശയായോ, പിച്ചിനു നേരെ മൂത്രാഭിഷേകം നടത്താനാണ് തോന്നിച്ചത്.

കെവിന്‍ പീറ്റഴ്സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡഴ്സന്‍ എന്നിവരാണ് ലോകത്തെ ഞെട്ടിച്ച മാന്യതയില്ലായ്മ കാണിച്ചത്.

pee cricketതാരങ്ങള്‍ ‘പ്രകൃതിയുടെ വിളി’ക്ക് കീഴടങ്ങിയതാകാമെന്ന് ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രേയം സ്വാന്‍ പറഞ്ഞു. അതിനിടെ, ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഉടമസ്ഥരായ സറെ കൗണ്ടി ടീമധികൃതര്‍ സംഭവത്തില്‍ മാപ്പുപറയണമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

ആധികാരികമായ പരമ്പര നേട്ടത്തിനുശേഷം ചില കളിക്കാര്‍ കാണിച്ച നാണംകെട്ട നടപടി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പ്രതിച്ഛായതന്നെ മോശമാക്കിയെന്ന് സറെ കൗണ്ടി ടീം സി.ഇ.ഒ. റിച്ചാര്‍ഡ് ഗൂള്‍ഡ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഗൂള്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

ഓവല്‍ പോലെ പവിത്രമായ ക്രിക്കറ്റ് ഗ്രൗണ്ടിനോട് അമാന്യമായി പെരുമാറിയത് തീര്‍ത്തും നാണക്കേടായെന്ന് ഓസീസ് താരം ഷെയിന്‍ വോണ്‍ പറഞ്ഞു. ഇത്തരം ആഘോഷങ്ങളും പെരുമാറ്റങ്ങളും ഡ്രസ്സിങ് റൂമില്‍ത്തന്നെ അവസാനിക്കുകയാണ് വേണ്ടതെന്നും വോണ്‍ പറഞ്ഞു. എന്നാല്‍, ആഘോഷങ്ങള്‍ക്കൊടുവില്‍ താരങ്ങള്‍ പ്രകൃതിയുടെ വിളിക്ക് വഴിപ്പെട്ടതാകാമെന്ന് ഗ്രേയം സ്വാന്‍ പറഞ്ഞു. ഗ്രൗണ്ടില്‍പ്പോയതും മദ്യപിച്ചതുമെല്ലാം സ്വാന്‍ സമ്മതിച്ചു.

Scroll To Top