Monday December 05, 2016
Latest Updates

തുടക്കക്കാരെ സഹായിക്കാന്‍ പണവും സഹായവുമായി ഡെല്‍ ,10 മില്യന്റെ പദ്ധതി

തുടക്കക്കാരെ സഹായിക്കാന്‍ പണവും സഹായവുമായി ഡെല്‍ ,10 മില്യന്റെ പദ്ധതി

ഡബ്ലിന്‍ :സാങ്കേതിക വ്യാപാര രംഗത്തെ തുടക്കക്കാര്‍ക്കായി ഡെല്‍ അയര്‍ലണ്ടിലും പുതിയ സപ്പോര്‍ട്ട് സെന്റര്‍ സ്ഥാപിക്കുന്നു. തുടക്കക്കാര്‍ക്ക് ഉപദേശകനായും സഹായിയായും നിലനില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു എന്റര്‍പ്രെന്വര്‍സ് സെന്റര്‍ ഡെല്‍ സ്ഥാപിക്കുന്നത്.
ഇതിനകം തന്നെ യുഎസിലും യുകെയിലും ഡെല്‍ സെന്റര്‍ ഫോര്‍ എന്റര്‍പ്രന്വര്‍സ് തുറന്നു കഴിഞ്ഞിട്ടുണ്ട്. തുടക്കക്കാര്‍ക്ക് ധനസഹായം നല്‍കുക, അവര്‍ക്കാവശ്യമായ ഉപദേശങ്ങള്‍ നല്‍കുക, ടെക്‌നിക്കല്‍പരമായ കാര്യങ്ങള്‍ അവര്‍ക്ക് കൂടുതല്‍ വിശദമാക്കിക്കൊടുക്കുക തുടങ്ങിയവയൊക്കെയാണ് സെന്ററിന്റെ പ്രധാന ഉദ്ദേശ്യങ്ങള്‍.
ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സഹായങ്ങളും ഡെല്‍ സെന്റര്‍ ലഭ്യമാക്കുന്നുണ്ട്. മൂന്നോളം തുടക്കക്കാര്‍ക്ക് സൗജന്യ ഓഫീസ് സ്‌പേസ് ഒരുക്കിക്കൊടുക്കുക എന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണ് ഇവര്‍. മാത്രമല്ല ഈ തുടക്കക്കാര്‍ക്ക് ഒരു വര്‍ഷത്തോളം ബിസിനസ് സപ്പോര്‍ട്ടും ഉപദേശങ്ങളും ലിമറിക്കിലോ കോര്‍ക്കിലോ ഡബ്ലിനിലോ ഉള്ള കാംപസുകളില്‍ ഒന്നില്‍ വച്ച് നല്‍കാനും ഡെല്‍ സെന്റര്‍ തീരുമാനിച്ചിട്ടുണ്ട്. കമ്പനികള്‍ക്ക് ലിമറിക്കിലെ ഡെല്‍ സൊല്യൂഷന്‍ സെന്ററുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റ് മുഖാന്തിരം ഈ വര്‍ഷം തന്നെ പുതിയ സംരംഭം തുടക്കം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അയര്‍ലണ്ടില്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 മില്ല്യന്‍ യൂറോയാണ് കമ്പനി മാറ്റിവച്ചിരിക്കുന്നത്. ഇത്തരം ചെറുകിട സംരംഭങ്ങള്‍ക്ക് ടെക്‌നോളജി പര്‍ച്ചേസിനായി ഫണ്ട് അനുവദിക്കുമെന്നും ഡെല്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് അറിയിച്ചിട്ടുണ്ട്.
ഡെല്ലിനു വേണ്ടി ഒരു ഫൗണ്ടര്‍സ് ക്ലബും അയര്‍ലണ്ടില്‍ ഉണ്ടാക്കിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് ലക്ഷ്യമിടുക ഇത്തരം ചെറുകിയ സംരംഭകര്‍ക്ക് ഒരു കൈത്താങ്ങാവുകയും സഹായിക്കുകയും ചെയ്യുക തന്നെയായിരിക്കുമെന്ന് ഡെല്‍ സെന്റര്‍ ഫോര്‍ എന്റര്‍പ്രന്വര്‍സ് സ്ഥാപകന്‍ ഇന്‍ഗ്രിഡ് വെന്‍ഡര്‍വെല്‍ഡ് പറഞ്ഞു. എല്ലാ തുടക്കക്കാര്‍ക്കും സഹായങ്ങള്‍ പ്രതീക്ഷിക്കാമെന്നും ഇന്‍ഗ്രിഡ് അറിയിച്ചിട്ടുണ്ട്.
ഡെല്‍ കമ്പനിയുടെ തീരുമാനത്തെയും അറിയിപ്പിനെയും തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബര്‍ടണ്‍ സ്വാഗതം ചെയ്തു. അയര്‍ലണ്ടിലെ തുടക്കക്കാര്‍ക്കായുള്ള മികച്ച രീതിയിലുള്ള കൈത്താങ്ങായാണ് ഇപ്പോള്‍ മള്‍ട്ടിനാഷണല്‍ കമ്പനി ഇത്തരത്തില്‍ ഒരു സെന്ററിന് തുടക്കം കുറിക്കുന്നതെന്നും മന്ത്രി റിച്ചാര്‍ഡ് ബര്‍ടണ്‍ അഭിപ്രായപ്പെട്ടു.
അയര്‍ലണ്ടില്‍ ഇത്തരം തുടക്കക്കാരുടെ സംരംഭങ്ങള്‍ വളരെ അധികം ഗുണകരമാവുന്നുണ്ടെന്നും മൂന്നില്‍ രണ്ടു വിഭാഗം തൊഴില്‍ സാധ്യതകളും സൃഷ്ടിക്കപ്പെടുന്നത് ഇത്തരം തൊഴില്‍ സംരംഭകരില്‍ നിന്നു തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡെല്ലിന്റെ പുതിയ പദ്ധതികള്‍ അനുസരിച്ച് അയര്‍ലണ്ടിലെ പുതിയ സംരംഭകര്‍ക്ക് മികച്ച രീതിയിലുള്ള പിന്തുണ തന്നെ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അത് അവരുടെ വിജയത്തിലേക്കുള്ള ഒരു വഴി കൂടിയാവുമെന്നും മന്ത്രി റിച്ചാര്‍ഡ് ബര്‍ടണ്‍ പറഞ്ഞു.
മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മൈക്കല്‍ ഡല്‍ സ്ഥാപനം ആരംഭിച്ചത് മുതല്‍ തന്നെ കമ്പനിയുടെ മുഖമുദ്രയായി തുറന്നു കാട്ടിയത് ക്രിയേറ്റിവിറ്റിയുെ എന്റര്‍പ്രന്വറിയല്‍ സ്പിരിറ്റും തന്നെയാണെന്ന് ഡെല്ലിന്റെ ആംഗസ് ഹെഗാര്‍ട്ടി പറഞ്ഞു.
ടെക്‌നോളജിയുടെ വളര്‍ച്ചയ്ക്കും വിജയത്തിനും ഇത്തരം തുടക്കക്കാരുടെ സഹകരണവും വളര്‍ച്ചയും അത്യാവശ്യമാണെന്നും ഹെഗാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.

Scroll To Top