Friday December 09, 2016
Latest Updates

തീ പിടിച്ച വീട്ടില്‍ നിന്ന് മൂന്ന് വയസുകാരനായ സഹോദരനെ സാഹസികമായി രക്ഷിച്ച കൌമാരക്കാരന്‍ ഹീറോ ആയി

തീ പിടിച്ച വീട്ടില്‍ നിന്ന് മൂന്ന് വയസുകാരനായ സഹോദരനെ സാഹസികമായി രക്ഷിച്ച കൌമാരക്കാരന്‍ ഹീറോ ആയി

എയ്ല്‍സ്ബറി പാര്‍ക്ക് (സ്ലൈഗോ ): തീപിടുത്തത്തില്‍ കൗമാരക്കാരന്റെ ധൈര്യം മൂന്ന് വയസ്സുകാരനായ സഹോദരന്റെ ജീവന്‍ രക്ഷിച്ചു. സംഭവത്തില്‍ കുട്ടികളുടെ ആന്റിയായ 34 കാരി പൊള്ളലേറ്റ് മരിച്ചു . 18 കാരനായ റയാനാണ് ജീവന്‍ പണയം വെച്ച് സഹോദരനെ രക്ഷിച്ച് ഹീറോ ആയത്. ഇയാളുടെ മൂന്ന് വയസ്സുകാരനായ സഹോദരന്‍ ഹെയ്ഡനെയാണ് രക്ഷിച്ചത്. സാരമായി പൊള്ളലേറ്റ നിലയില്‍ ചികിത്സയിലായിരുന്ന ആന്റി കൈയട്രിയോണയാണ് മരണത്തിന് കീഴടങ്ങിയത്.

സ്ലൈഗോ ടൗണിന് പുറത്ത് എയ്ല്‍സ്ബറി പാര്‍ക്കിലെ വൈറ്റ് സ്ട്രാന്‍ഡ് വ്യൂവിലെ ഒരു വീട്ടില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു തീപിടുത്തമുണ്ടായത്. രാത്രി 9.20 ന് തീപിടുത്തം നടക്കുമ്പോള്‍ റയാനും മൂന്ന്‌വയസ്സുകാരന്‍ ഹെയ്ഡനുമൊപ്പമായിരുന്നു ഇവരുടെ മാതൃസഹോദരിയായ കൈയട്രീനയും. വീട്ടിലെ ഫയര്‍ സെന്‍സറില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് അയല്‍ക്കാര്‍ ഓടി വരുമ്പോള്‍ മുകളിലത്തെ നിലയില്‍ നിന്നും തീയും പുകയും മാത്രമാണ് കാണാനായത്. അയല്‍ക്കാര്‍ ഓടിയെത്തുമ്പോള്‍ മൂന്ന് വയസ്സുകാരന്‍ പടിക്കെട്ടിന്റെ പകുതിയില്‍ ഇരിക്കുന്നതാണ് കണ്ടത്.

കുഞ്ഞിനെ ജേഷ്ഠന്‍ എടുത്തുകൊണ്ട് സുരക്ഷിതമായ സ്ഥലത്ത് നിര്‍ത്തിയ ശേഷമായിരുന്നു അലാറം മുഴക്കിയത്. ഈ സമയം ആന്‍്‌റആന്റി മുകളിലായിരുന്നു. ബഡ്‌റൂമിന്റെ വാതില്‍ ചവുട്ടി തുറക്കുമ്പോള്‍ അവിടം മുഴുവന്‍ തീയാരുന്നെന്ന് മറ്റൊരു അയല്‍ക്കാരന്‍ പറഞ്ഞു. അപ്പോഴേയ്ക്കും മുറിയിലുണ്ടായിരുന്ന സ്ത്രീപൊള്ളലില്‍ പെട്ട് മരിച്ചുകഴിഞ്ഞിരുന്നു

പെട്ടെന്ന് തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഫയര്‍ സേഫ്റ്റിയെ വിവരം അറിയിക്കുകയും അവര്‍ എത്തി 40 മിനിറ്റിനകം സ്ഥിതി നിയന്ത്രിക്കുകയും ചെയ്തു. രോഗാതുതനായ പിതാവിനെ കാണാനായി എത്തിയതായിരുന്നു. സ്ലൈഗോയിലെ ടബ്ബര്‍ക്കറി നിവാസിയായ കൈയത്രീന. ഇവരുടെ സഹോദരി കരോലിനയുടെ മക്കളാണ് റയാനും ഹെയ്ഡനും.

Scroll To Top