Saturday December 10, 2016
Latest Updates

 തീ പിടിച്ച  ജങ്കാറിനു ന്യൂനതകളേറെ,മുന്നറിയിപ്പുകള്‍ അവഗണിച്ചു 

 തീ പിടിച്ച  ജങ്കാറിനു ന്യൂനതകളേറെ,മുന്നറിയിപ്പുകള്‍ അവഗണിച്ചു 

പടിഞ്ഞാറന്‍ ഗ്രീസിലെ കോര്‍ഫു ദ്വീപിനു സമീപം കടലില്‍ വെച്ച് തീപിടിച്ച ജങ്കാറിന് ന്യൂനതകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു. ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ അനേക് ലൈന്‍സിന്റെ ഉടമസ്ഥതതയിലുള്ള ജങ്കാറിന്റെ സുരക്ഷക്രമീകരണങ്ങളിലെ കുറവുകളാണ് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നത്. ജങ്കാറിനുള്ളില്‍ തീപ്പിടുത്തം പോലുള്ള സംഭവങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട രക്ഷാമാര്‍ഗങ്ങളെക്കുറിച്ചും യാത്രക്കാരെ എങ്ങനെ രക്ഷപ്പെടുത്തുമെന്നതിനെക്കുറിച്ചുമുള്ള പോരായ്മകളാണ് കഴിഞ്ഞ 19 ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. 

ഇത്തരത്തിലുള്ള ജങ്കാറിന്റെ ന്യൂനതകളും പ്രശ്‌നങ്ങളുമാണ് ഗ്രീസിലെ പത്രാസ് തുറമുഖത്ത് വച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതെന്നു പോര്‍ട് സ്‌റ്റേറ്റ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നു .

തീപ്പിടുത്തമുണ്ടാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കേണ്ട ഫയര്‍ ഡോറുകള്‍ ശരിയായ വിധത്തില്ലല്ല പ്രവര്‍ത്തിച്ചിരുന്നത്. വെള്ളംകടക്കാത്ത വിധത്തിലുള്ള വാതിലുകള്‍ ഉപയോഗിക്കേണ്ടതിന്റെ മാര്‍ഗനിര്‍ദേശരേഖകളൊന്നും ജങ്കാറിലില്ല . എന്തെങ്കിലും അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചോ അവ നടപ്പാക്കേണ്ടതിനെക്കുറിച്ചോ വ്യക്തമായ ധാരണകളൊന്നുമില്ല. 

നോര്‍മന്‍ അറ്റാലാന്റിക് ജങ്കാര്‍ 2009 ല്‍ നിര്‍മിച്ചതാണ്. 26,904 ടണ്‍ ഭാരമുള്ള ജങ്കാറിന് 186 മീറ്റര്‍ ഉയരമുണ്ട്. ഇറ്റാലിയന്‍ കമ്പനിയായ വൈസ്മാര്‍ ഡി നാവിഗസിയോണിന്റെ ഉടമസ്ഥതയിലുള്ള ജങ്കാറാണിത്. 

ഗ്രീസിലെ ഇഗൂമെനിസ്റ്റയില്‍നിന്ന് ഇറ്റലിയിലെ അങ്കോണയിലേക്ക് ഞായറാഴ്ച രാവിലെ പുറപ്പെട്ട ‘നോര്‍മന്‍ അറ്റ്‌ലാന്റിക് ജങ്കാറിന് ഇറ്റലിബാള്‍ക്കന്‍ മുനമ്പുകള്‍ക്കിടയ്ക്കുള്ള എയിഡ്രിയാറ്റിക് കടലില്‍ വച്ചാണ് തീപ്പിടിക്കുന്നത്. ജങ്കാറിന്റെ താഴത്തെ കാര്‍ ഡെക്കില്‍ നിന്നാണ് തീപടര്‍ന്നത്. തീപ്പിടത്തത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. 478 പേരാണ് ജങ്കാറില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ 8 പേര്‍ മരിച്ചു.

മുപ്പത്തഞ്ചോളം യാത്രക്കാര്‍ ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടു. മറ്റുള്ളവരെ എയിഡ്രിയാറ്റിക്കിലൂടെ പോവുകയായിരുന്ന മറ്റുകപ്പലുകള്‍ രക്ഷപ്പെടുത്തി. കപ്പലില്‍ കുടുങ്ങി കിടന്ന ഭൂരിഭാഗം പേരെയും ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ഗ്രീക് എയര്‍ഫോഴ്‌സിനു കീഴിലെ മൂന്നു ഹെലികോപ്ടറുകള്‍, തീരദേശ സേനയുടെ നാല് കപ്പലുകള്‍, സി130 വിഭാഗത്തില്‍പെട്ട വിമാനം, രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍, ഒരു ക്രൂയിസ് കപ്പല്‍ എന്നിവയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

കപ്പലിലുണ്ടായിരുന്ന 222 വാഹനങ്ങളും ചാരമായിട്ടുണ്ട്. താഴെനിന്ന് തീപടരുന്നതിനാല്‍ കപ്പലിന്റെ മുകള്‍ത്തട്ടിലാണ് യാത്രക്കാര്‍ അഭയം തേടിയിരുന്നത്. കപ്പലിലെ 234 യാത്രികര്‍ ഗ്രീക്കുകാരായിരുന്നു. ജര്‍മനി, ഇറ്റലി, ഓസ്ട്രിയ, തുര്‍ക്കി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് രാജ്യങ്ങളില്‍നിന്നുള്ളവരും യാത്രികരിലുണ്ടായിരുന്നു. ജങ്കാര്‍ തീപ്പിടിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Scroll To Top