Saturday December 03, 2016
Latest Updates

തീ പിടിച്ച ഇറ്റാലിയന്‍ ഫെറിയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തീ പിടിച്ച ഇറ്റാലിയന്‍ ഫെറിയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഏതന്‍സ്: യാത്രാമധ്യേ തീ പിടിച്ച ഇറ്റാലിയന്‍ ഫെറിയില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഗ്രീസില്‍നിന്ന് ഇറ്റലിയിയന്‍ തുറമുഖമായ അങ്കോണയിലേക്കുള്ള യാത്രാമധ്യേ ഇന്നലെ പുലര്‍ച്ചെയാണ് ഇറ്റാലിയന്‍ ഫെറിയായ നോര്‍മന്‍ അത്‌ലാന്റിക്കിന് തീ പിടിച്ചത്. 478 പേരുമായി പോയ കപ്പലിന്റെ അടിത്തട്ടില്‍ നിന്നാണ് തീ പടര്‍ന്നത്. 

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കപ്പലില്‍ നിന്ന് ഇരുനൂറോളം പേരെ മാത്രമേ രക്ഷിക്കാനായിട്ടുള്ളൂ. വൈകുന്നേരത്തോടെ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കണ്ടെടുത്ത മൃതദേഹവും രക്ഷപെടുത്തിയ ആളുകളെയും ഇറ്റാലിയന്‍ തുറമുഖമായ ബ്രിന്ദിസിയില്‍ എത്തിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. മരണപ്പെട്ടയാള്‍ യാത്ര ചെയ്തിരുന്നതിന് സമീപത്ത് തന്നെ ഉണ്ടായിരുന്ന ഒരു സ്ത്രീയെ പരുക്കുകളില്ലാതെ രക്ഷിച്ചു. മരണപ്പെട്ട ആളുടെയോ രക്ഷപെടുത്തിയ സ്ത്രീയുടെയോ പേരോ മറ്റ് വിശദംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. 

ഫെറിയുടെ കാര്‍ ഡക്കില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കാര്‍ ഡക്കില്‍ 22 വാഹനങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം ഇപ്പോഴും കപ്പലില്‍ കുടുങ്ങിക്കിടക്കുന്നവരുടെ സ്ഥിതി ദയനീയമാണ്. തങ്ങള്‍ കപ്പലിനുള്ളില്‍ കിടന്നു വെന്തു മരിക്കുമെന്നും രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിരവധി സന്ദേശങ്ങള്‍ യാത്രക്കാര്‍ ബന്ധുക്കള്‍ക്കും ഗ്രീസ് മാധ്യമങ്ങള്‍ക്കും അയക്കുന്നുണ്ട്. കപ്പലിനുള്ളിലെ തീയുടെ ചിത്രങ്ങളും യാത്രക്കാര്‍ ഗ്രീസ് ടെലിവിഷന്‍ ചാനലുകള്‍ക്ക് അയച്ചു നല്‍കി.

Scroll To Top