Tuesday December 06, 2016
Latest Updates

തീവ്രവാദികളായി മുസ്ലീം വേഷധാരികള്‍ ; പോലീസ് മോക്ക്ഡ്രില്‍ വിവാദമായി

തീവ്രവാദികളായി മുസ്ലീം വേഷധാരികള്‍ ; പോലീസ് മോക്ക്ഡ്രില്‍ വിവാദമായി

 

അഹമ്മദാബാദ്: തീവ്രവാദികളായി മുസ്ലീം വേഷധാരികളെ അവതരിപ്പിച്ച് ഗുജറാത്ത് പോലീസ് നടത്തിയ മോക്ക്ഡ്രില്‍ വിവാദമായി. സൂറത്തില്‍ കഴിഞ്ഞ ശനിയാഴ്ച നടത്തിയ മോക്ക്ഡ്രില്ലിലാണ് തീവ്രവാദികളായി അഭിനയിച്ച പോലീസുകാര്‍ മുസ്ലീം വേഷം ധരിച്ച് എത്തിയത്. സൂറത്തിലെ ഒരു പ്രാദേശിക ചാനല്‍ കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് മോക്ക്ഡ്രില്‍ വിവാദമായത്.

രണ്ട് മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടു തീവ്രവാദികളെയും ഗുജറാത്ത് പൊലീസ് കീഴ്‌പ്പെടുത്തുന്നതായിരുന്നു മോക്ഡ്രില്‍ പെട്ടെന്നുളള തീവ്രവാദ അക്രമണത്തെ പോലീസ് എങ്ങനെ നേരിടും എന്ന് പരിശോധിക്കുന്നതിനായിരുന്നു മോക്ഡ്രില്‍ സംഘടിപ്പിച്ചത്. പതിനഞ്ചോളം സ്ഥലങ്ങളില്‍ സമാനമായ മോക്ക്ഡ്രില്‍ നടത്തി.

തീവ്രവാദികളായി മുസ്ലീം വേഷധാരികളെ എത്തിച്ചത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഗുജറാത്ത് പോലീസ് ഉന്നതന്‍ പ്രദീപ് സെന്‍ജുല്‍ പറഞ്ഞു. മനപൂര്‍വം ആരെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനെതിരെ ബിജെപിയുടെ ന്യൂനപക്ഷ വിഭാഗവും വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നു.

Scroll To Top