Saturday December 10, 2016
Latest Updates

തീരുമാനമായി …ഐ 10 ഗ്രാന്‍ഡ്‌ സപ്തംബറില്‍ പുറത്തിറങ്ങും

തീരുമാനമായി …ഐ 10 ഗ്രാന്‍ഡ്‌ സപ്തംബറില്‍ പുറത്തിറങ്ങും

 
ഹുണ്ടായ് അവതരിപ്പിക്കുന്ന ഏറ്റവുംചെറിയ കാര്‍ ഐ 10 ഡീസല്‍ സപ്തംബറില്‍ നടക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയില്‍ ഔദ്യോഗികമായി പുറത്തിറക്കും. ഐ 10 ഗ്രാന്‍ഡ്‌ എന്ന പേരിലാണ് വാഹനം അവതരിപ്പിക്കാന്‍ പോകുന്നത്.
‘സ്വിഫ്റ്റ് ദീസളിനുള്ള കനത്ത വെല്ലുവിളിയായാണ് ഐ 10 ഗ്രാന്‍ഡ്‌ പുറത്തിറങ്ങുന്നത്. ഹുണ്ടായിയുടെ ആദ്യത്തെ ചെറുകാര്‍ വിഭാഗമാണ്‌ ഇത് എന്നാ പ്രത്യേകതയും ഐ 10 ഡീസലിനുണ്ട്. ഹാച് ബാക്ക് വിഭാഗത്തില്‍ ശക്തമായ സാനിധ്യമായേക്കാന്‍ സാധ്യതയുള്ള ഐ 10 ഗ്രാന്‍ഡ്‌ ഇന്ത്യക്കായ് പ്രത്യേകം രൂപകല്‍പന ചെയ്ത മോഡല്‍ ആണ്.
ഇപ്പോഴത്തെ ഐ 10ന്റെയും ഐ 20യുടെയും മിശ്രണമായി ഐ 10 ഗ്രാന്‍ഡിനെ കണക്കാക്കാം. കാരണം ഇതിന്റെ മുന്‍ഭാഗം ഐ 10 നോട് സാമ്യം തോന്നിക്കുംപോള്‍ പിറകുവശം ഐ 20യെ ഓര്‍മിപ്പിക്കുന്നു.
ബ്ലൂടൂത്ത് ടെലിഫോണി, റിവേഴ്സ് ക്യാമറ, എ ബി എസ് എയര്‍ബാഗ്, റിയര്‍ എയര്കോന്‍വെന്റുകള്‍ എന്നീ സൌകര്യങ്ങളോട് കൂടിയാകും വിവിധ മോഡലുകള്‍ എത്തുക.
ഐ 20യില്‍ ഉപയോഗിച്ചിരിക്കുന്ന 1.2 ലിറ്റര്‍ കാപ്പ 2 എന്ജിനാണ് ഗ്രാന്‍ഡ്‌ പെട്രോള്‍ മോഡലില്‍ ഉണ്ടാവുക. മൂന്നു സിലിണ്ടര്‍ യു 2 സി ആര്‍ഡി ഐ എഞ്ചിന്‍ ഗ്രാന്‍ഡ്‌ ഡീസലിലും അവതരിപ്പിക്കും.
4.5ലക്ഷത്തിനും 6.5ലക്ഷത്തിനും ഇടയില്‍ പെട്രോള്‍ മോഡലിന്റെ വില വരുമ്പോള്‍ 5.5ലക്ഷത്തില്‍ തുടങ്ങി 7ലക്ഷത്തില്‍ അധികം വരെ ഡീസല്‍ മോഡലിന് വിലയിട്ടെക്കാം.

Scroll To Top