Sunday December 04, 2016
Latest Updates

തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം തെളിഞ്ഞു.: കണ്ണൂര്‍ വിളക്കന്നൂര്‍ പള്ളിയിലേയ്ക്ക് ആയിരങ്ങള്‍

തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം തെളിഞ്ഞു.: കണ്ണൂര്‍ വിളക്കന്നൂര്‍ പള്ളിയിലേയ്ക്ക് ആയിരങ്ങള്‍

കണ്ണൂര്‍ :തലശ്ശേരി അതി രൂപതയുടെ കീഴിലുള്ള വിളക്കന്നൂരിലെ ക്രിസ്തുരാജ ദേവാലയത്തില്‍ ഇന്ന് രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെ തിരുവോസ്തിയില്‍ യേശുവിന്റെ തിരുമുഖം തെളിഞ്ഞതായിയുള്ള സംഭവത്തെകുറിച്ച് അന്വേഷണം നടത്താന്‍ തലശ്ശേരി അതിരൂപത തീരുമാനിച്ചു.

തിരുവോസ്തിയില്‍ യേശുവിന്റെ തിരുമുഖം തെളിഞ്ഞതായിയുള്ള വിവരമറിഞ്ഞ് ആയിരക്കണക്കിന് പേരാണ് വിളക്കന്നൂരില്‍ എത്തിക്കൊണ്ടിരിക്കുന്നത്.കണ്ണൂരില്‍ നിന്നും ഏകദേശം അമ്പതു കിലോ മീറ്റര്‍ ദൂരെയാണ് വിളക്കന്നൂര്‍.
അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ നിര്‍ദേശ പ്രകാരം തിരുവോസ്തി സക്രാരിയില്‍ വെച്ചു പൂട്ടിയിരിക്കുകയാണ്.
അതിരൂപതാ അന്വേഷണ സംഘം വിളക്കന്നൂരില്‍ എത്തിയ ശേഷം അനന്തര നടപടികള്‍ ഉണ്ടാവുമെന്ന് വികാരി ഫാ,തോമസ് പാത്തിക്കല്‍ അറിയിച്ചു.

രാവിലെ 7 മണിയ്ക്കുള്ള ദിവ്യബലിയുടെ സമയത്ത് ആദ്യം ഒരു ചെറിയ അടയാളം തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നു ഫാ.തോമസ് പറഞ്ഞു.ക്രമേണെ അത് വലുതായി വരുകയും പ്രകാശപൂര്‍ണ്ണമാവുകയും തുടര്‍ന്ന് ഈശോയുടെ തിരുമുഖം പ്രത്യക്ഷപ്പെടുകയും ചെയ്യുകയായിരുന്നു.

thiruvothi

ഇതേ തുടര്‍ന്ന് ഏശുവിന്റെ മുഖം തെളിഞ്ഞ തിരുവോസ്തി മാറ്റിവെച്ചു മറ്റൊരു ഓസ്തിയെടുത്ത് ദിവ്യബലി പൂര്‍ത്തിയാക്കിയതായി ഫാ.പാത്തിക്കല്‍ പറഞ്ഞു.

ദിവ്യബലിയ്ക്കു ശേഷം മറ്റു ശുശ്രൂഷകരോടും ഇടവകജനത്തോടും സംഭവം വിവരിച്ച ശേഷം തിരുമുഖമുള്ള തിരുവോസ്തി ആരാധനയ്ക്കായി വെച്ചു. ഇത് കേട്ടറിഞ്ഞാണ് ആയിരക്കണക്കിന് പേര്‍ വിളക്കന്നൂരിലെയ്ക്ക് എത്തിയത്,

11 മണിയോടെ ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശം അനുസരിച്ച് തിരുവോസ്തി സക്രാരിയിലേക്ക് മാറ്റുകയാണ് ഉണ്ടായത്

കണ്ണൂരിന്റെ എല്ലാ ഭാഗത്ത് നിന്നുമായി ആയിരക്കണക്കിന് ജനങ്ങളാണ് ഇന്ന് രാവിലെ വിളക്കന്നൂരില്‍ എത്തിയത്.ഒടുവള്ളി തട്ട് -നടുവില്‍ റോഡില്‍ വാഹന ബാഹുല്യം മൂലം ഗതാഗതം തടസപ്പെട്ടു.like-and-share

Scroll To Top