Saturday December 03, 2016
Latest Updates

തിരുവോസ്തിയിലെ തിരുമുഖം:’കാത്തിരുന്നു കാണാമെന്ന’ നിലപാടില്‍ അതിരൂപതാ സംഘം ,’ദര്‍ശനം’ തേടി ജനപ്രവാഹം

തിരുവോസ്തിയിലെ തിരുമുഖം:’കാത്തിരുന്നു കാണാമെന്ന’ നിലപാടില്‍ അതിരൂപതാ സംഘം ,’ദര്‍ശനം’ തേടി ജനപ്രവാഹം

വിളക്കന്നൂര്‍ : വിളക്കന്നൂര്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം പ്രത്യക്ഷമായ സംഭവത്തെ പറ്റി തലശ്ശേരി അതിരൂപതാ സംഘം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി .തുടര്‍ നിരീക്ഷണം നടത്താനും പൊതുവണക്കത്തിനായി തിരുവോസ്തി വെക്കാനും അതിരൂപതാ സംഘം അനുമതി നല്‍കി .

നാല് മണിക്കൂറോളം പള്ളിയില്‍ ചെലവഴിച്ച അതിരൂപതാ സംഘം തിരുവോസ്തിയിലെ തിരുമുഖം മനുഷ്യ നിര്‍മിമല്ലയെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത് .ഇത്തരം അപൂര്‍വ സംഭവങ്ങളുടെ കാരണങ്ങള്‍ കാത്തിരുന്നു കാണുക എന്നത് മാത്രമാണ് വഴിയെന്ന് സംഘത്തലവനായ അതിരൂപതാ ചാന്‍സിലര്‍ ഫാ.ജോര്‍ജ് കുടിലില്‍ പറഞ്ഞു.

പൊതു വണക്കത്തിനു തിരുമുഖമുള്ള തിരുവോസ്തി വയ്ക്കുന്നതിനെ ഏതിര്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് അതിരൂപതാ സംഘം എത്തീയത്.ദൈവമഹത്വത്തെ വണങ്ങാനുള്ള ഭക്തജനങ്ങളുടെ ആഗ്രഹത്തെ തടയാന്‍ ആര്‍ക്കുമാവില്ലെന്നു സംഘാംഗങ്ങള്‍ വ്യക്തമാക്കി.

സംഭവത്തെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സാധ്യതകള്‍ തല്‍ക്കാലം ഇല്ലെന്നു ഫാ.ജോര്‍ജ് കുടിലില്‍ വ്യക്തമാക്കി. മലങ്കര കത്തോലിക്കാ സഭയിലെ തിരുവല്ല അതിരൂപതയിലെ ഒരു ദേവാലയത്തില്‍ സമാനമായ ഒരു സംഭവം ആറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായത് അദ്ദേഹം അനുസ്മരിച്ചു .ഒരാഴ്ച്ചയ്ക്കു ശേഷം അത് തനിയെ മാഞ്ഞു പോവുകയായിരുന്നു.ഇവിടെ എന്ത് സംഭവിക്കും എന്നതും കാത്തിരുന്നു കാണാം.ഫാ.കുടിലില്‍ പറഞ്ഞു.

ദീര്‍ഘകാലത്തെ നിരീക്ഷണത്തിനും പഠനത്തിനും ശേഷമേ ഏതൊരു അത്ഭുതവും സഭ സ്ഥിരീകരിക്കുകയുള്ളുവന്നു അതിരൂപത സംഘം അറിയിച്ചു.

കഴിഞ്ഞ ദിവസം വിശുദ്ധകുര്‍ബാനയ്ക്കിടയില്‍ പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ഥനകള്‍ അര്‍പ്പിച്ചു അള്‍ത്താരയെ ചുമ്പിക്കുന്ന സമയത്താണ് വികാരി ഫാ .തോമസ് പാത്തിക്കല്‍ തിരുവോസ്തിയില്‍ സംഭവിച്ച മാറ്റങ്ങള്‍ ശ്രദ്ധിച്ചത്.

അതിരൂപതാ സംഘം പ്രാഥമിക നിരീക്ഷണം നടത്തിയ ശേഷം പൊതു വണക്കത്തിന് വെച്ച തിരുമുഖം പതിഞ്ഞ തിരുവോസ്തി കാണാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ അടക്കം ആയിരക്കണക്കിന് പേരാണ് ശനിയാഴ്ച്ചയും എത്തിയത്.
തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം തെളിഞ്ഞു.: കണ്ണൂര്‍ വിളക്കന്നൂര്‍ പള്ളിയിലേയ്ക്ക് ആയിരങ്ങള്‍

like-and-share

 

Scroll To Top