Monday December 05, 2016
Latest Updates

തിരുവനന്തപുരം ലൈംഗിക പീഡനങ്ങളുടെയും തലസ്ഥാനം

തിരുവനന്തപുരം ലൈംഗിക പീഡനങ്ങളുടെയും തലസ്ഥാനം

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരം ലൈംഗിക പീഡനങ്ങളുടെയും തലസ്ഥാനം. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 981 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 143 പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനനതപുരം ജില്ലയിലാണ്. ആഭ്യന്തര മന്ത്രി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

981 ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ട് 1,089 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസുകളെല്ലാം വിചാരണ ഘട്ടത്തിലാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ കൊല്ലം, എറണാകുളം, തൃശൂര്‍ , കോഴിക്കോട് ജില്ലകളില നിന്നാണ് ഏറ്റവുമധികം പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ജില്ലകളില്‍ യഥാക്രമം 121, 93, 90, 68 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 550 കേസുകളിലും പീഡനത്തിനു ഇരയായത് ഒരു വയസു മുതല്‍ 17 വയസുവരെയുള്ള പെണ്‍കുട്ടികളാണ്. ഇതേ കാലയളവില്‍ 111 തട്ടിക്കൊണ്ട് പോകല്‍ കേസുകളും പെണ്‍കുട്ടികളെ ശല്യം ചെയ്ത 206 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കാലയളവില്‍ സംസ്ഥാനത്ത് 223 ആണ്‍കുട്ടികളും പീഡനത്തിനു ഇരയായി.

Scroll To Top