Thursday December 08, 2016
Latest Updates

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഹോട്ടലില്‍ എലി, ഭക്ഷണം കരണ്ട് തിന്നുന്ന വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയായി; മുത്തൂറ്റ്കാരന്‍ മലയാളികളെയും നാണം കെടുത്തി 

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഹോട്ടലില്‍ എലി, ഭക്ഷണം കരണ്ട് തിന്നുന്ന വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയായി; മുത്തൂറ്റ്കാരന്‍ മലയാളികളെയും നാണം കെടുത്തി 

ഡബ്ലിന്‍ :തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എലി ഭക്ഷണം കരണ്ട് തിന്നുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഭാരതി അത്വാനി എന്ന മഹാരാഷ്ട്രക്കാരിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. മുംബൈ എയര്‍പോര്‍ട്ടിന്റെ ടി2 ടെര്‍മിനാലില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ ആണ് ഇതെന്ന് അവര്‍ വീഡിയോയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നുണ്ടെങ്കിലും ഇത് തിരുവനന്തപുരം എയര്‍പോര്‍ട്ട് ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.കാരണം വീഡിയോയില്‍ കാണുന്ന ഹോട്ടല്‍ തിരുവനതപുരം എയര്‍ പോര്‍ട്ടില്‍ ആണെന്നത് തന്നെ.ഈ മാസം പതിനാറിന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 27,456 പേര്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. 

ഐറിഷ് മാധ്യമങ്ങളും ലോകത്ത് മറ്റ് പ്രമുഖ മാധ്യമങ്ങളും കേവലം 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയേക്കുറിച്ച് വലിയ പ്രാധാന്യത്തോടെ വാര്‍ത്ത കൊടുക്കയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇന്ത്യയെ നാണം കെടുത്തിയ ഈ വീഡിയോ കേരളത്തിനും നാണക്കേട് സമ്മാനിച്ചിരിക്കുകയാണ്. കാരണം എന്തെന്നോ കേരളത്തിലെ പ്രമുഖ വ്യവസായികളായ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം എയര്‍ പോര്‍ട്ടിലെ മുത്തൂറ്റ് പ്ലാസയുടെ ഭക്ഷണ കൌണ്ടറില്‍ നിന്നാണ് എലി ഭക്ഷണം അകത്താക്കുന്നത്. മുന്‍പ് കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നെങ്കിലും സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത് അത്വനിയുടെ ഫേസ്ബുക്ക് പോസ്റ്റിംഗോടെയാണ്. വീഡിയോയുടെ അവസാന സെക്കന്‍ഡില്‍ വീഡിയോഗ്രാഫര്‍ തന്റെ മൊബൈല്‍ ക്യാമറ ഷോപ്പിന്റെ ബോര്‍ഡിലേക്ക് ഫോക്കസ് ചെയ്യുന്നുണ്ട്. ഇതില്‍ മുത്തൂറ്റ് പ്ലാസയുടെ പേര് വളരെ വ്യക്തമായി തെളിഞ്ഞിട്ടുണ്ട്. എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ എന്ന ക്യാപ്ഷന്‍ നല്കിയാണ് ഭാരതി അത്വാനി ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഏതായാലും കേരളക്കാരെക്കൂടി നാണം കെടുത്തിയ എലി അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രശസ്തനായി.

Scroll To Top