Friday December 02, 2016
Latest Updates

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

കോട്ടയം: ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരില്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷനും. തിരുവഞ്ചൂരിനെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് വികസിപ്പിച്ചത്. ആപ്‌സ് ചലച്ചിത്ര താരം ഭാമ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിന്റെ പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്.

ആപ്ലിക്കേഷനിലെ ഒരു പ്രത്യേക വിഭാഗത്തില്‍ ക്ലിക്ക് ചെയ്താല്‍ തിരുവഞ്ചൂരിന്റെ മണ്ഡലം, അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ തുടങ്ങിയ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാകും. ഇതിന് പുറമേ മന്ത്രിയുടെ പരിപാടികളുടെ  യൂട്യൂബ് വീഡിയോകളും ആപ്ലിക്കേഷനില്‍ ലഭ്യമാകും. കൂടാതെ മന്ത്രിയെ നേരിട്ട് വിളിക്കാനും ഇമെയില്‍ അയയ്ക്കാനും ആപ്ലിക്കേഷനില്‍ സൌകര്യമുണ്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന് തിരഞ്ഞാല്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം.

Scroll To Top