Monday December 05, 2016
Latest Updates

തിരുത്തിയ മദ്യനയത്തില്‍ വിയോജിപ്പ് തുടരുന്നുവെന്ന് വിഎം സുധീരന്‍

തിരുത്തിയ മദ്യനയത്തില്‍ വിയോജിപ്പ് തുടരുന്നുവെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: തിരുത്തിയ മദ്യനയത്തില്‍ തന്റെ വിയോജിപ്പ് തുടരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. സര്‍ക്കാര്‍ കെപിസിസി ഏകോപന സമിതി യോഗത്തിലാണ് സുധീരന്‍ വിയോജിപ്പ് പരസ്യമാക്കിയത്. അടച്ചുപൂട്ടിയ ബാറുകളില്‍ വൈന്‍, ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ച നടപടിയില്‍ വിയോജിപ്പ് തുടരുമെന്ന് സുധീരന്‍ വ്യക്തമാക്കി. മദ്യവര്‍ജനം കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമാണ്. കെപിസിസി മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

വിയോജിപ്പ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും സുധീരന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് പാര്‍ട്ടിക്ക് മുന്നിലുള്ള വെല്ലുവിളി. തെരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള ഒരുക്കങ്ങളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും സുധീരന്‍ പറഞ്ഞു. സര്‍ക്കാര്‍കെപിസിസി ഏകോപന സമിതി യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സുധീരന്‍.

ദേശീയ ഗെയിംസിന്റെ സംഘാടനത്തിലെ അഴിമതി ആരോപണങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയാതായും സുധീരന്‍ പറഞ്ഞു. അഭിമാനകരമായ രീതിയില്‍ ദേശീയ ഗെയിംസ് നടത്തിപ്പുമായി മുന്നോട്ടുപോകുന്നതില്‍ സര്‍ക്കാരിന് പാര്‍ട്ടി പിന്തുണ അറിയിച്ചു.

Scroll To Top